റയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇനി മുതല്‍ ചായ കുടിക്കാന്‍ കുല്‍ഹാഡുകള്‍ വരുന്നു.

Web Desk
Posted on August 25, 2019, 5:57 pm

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യ വര്‍ദ്ധനവ് മൂലമുള്ള ദോഷങ്ങള തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങളാണ് ദിവസവും നമ്മെ അലട്ടുന്നത്. പ്ലാസ്റ്റിക്, പേപ്പര്‍ കപ്പുകളുടെ ഉപയോഗം വര്‍ധിച്ചതോടെ ഇനി രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വിമാനത്താവളങ്ങളിലും ചായ, കാപ്പി പാനീയങ്ങള്‍ കുടിക്കാനായി കുല്‍ഹാഡുകള്‍ ഉപയോഗിക്കും. കളിമണ്ണ് ഉപയോഗിച്ച് നിര്‍മിക്കുന്ന ചെറിയ കപ്പുകളാണ് കുല്‍ഹാഡുകള്‍. നിലവില്‍ ഉത്തരേന്ത്യയില്‍ ഗ്രാമീണമേഖലയില്‍ ചായകുടിക്കാനായി കപ്പുകള്‍ക്ക് പകരം ഉപയോഗിക്കുന്നതാണ് കളിമണ്ണു കൊണ്ടുണ്ടാക്കുന്ന ഈ കപ്പുകള്‍. നിരവധി തവണ ഉപയോഗം സാധ്യമായതെങ്കിലും ഒരു തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയാറാണ് പതിവ്. ആല്‍ക്കലൈന്‍ അംശം കൂടുതലുള്ള കളിമണ്ണില്‍ നിന്നും നിര്‍മിക്കുന്ന കപ്പുകള്‍ ശരീരത്തിന് ഹാനികരമല്ല. രാജ്യത്ത് ഈ പദ്ധതി കൊണ്ടുവരുന്നതിനായുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര ഗതാഗത, റെയില്‍വേ മന്ത്രാലയങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.