Janayugom Online
house attack

പൊലീസ് ഓഫീസറുടെ വീട്ടിൽ പ്രതിയുടെ മകന്റെ അതിക്രമം 

Web Desk
Posted on September 17, 2018, 10:05 pm

 

മുക്കം: പ്രതിയെ തേടി ചെന്ന പോലീസ് ഓഫീസറെ അക്രമിച്ചതിനു പിന്നാലെ പ്രതിയുടെ മകനും സുഹൃത്തും പൊലീസ് ഓഫീസറുടെ വീട്ടിൽ കയറി അതിക്രമം കാണിച്ചതായി പരാതി. ഞായറാഴ്ച രാത്രിയാണ് നിരവധി കേസുകളിൽ പ്രതിയായ നായർകുഴി പറമ്പാട്ടുമ്മൽ സുലൈമാന്റെ മകൻ ജാസിറും സുഹൃത്തും മാവൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അരവിന്ദന്റെ മണാശ്ശേരികയ്യേരിക്കലുള്ള വീട്ടിലെത്തി അതിക്രമം കാണിച്ചത്.രാത്രി വീട്ടിലെത്തിയ ജാസിറും സുഹൃത്തും പൊലീസ് ഓഫീസറോട് സംസാരിക്കാനുണ്ടന്ന് പറഞ്ഞ് പുറത്തു വരാൻ ആവശ്യപ്പെടുകയായിരുന്നു.എന്നാൽ അവരോട് രാവിലെ വരാൻ  പറഞ്ഞപ്പോൾ ക്ഷുഭിതരാവുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പുറത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലും വീടിന്റെ ജനൽചില്ലും അടിച്ചു തകർക്കുകയുമായിരുന്നു. കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് പറമ്പാട്ടുമ്മൻ സുലൈമാനെ വാറന്റ് പ്രകാരം അരവിന്ദനെ തേടിചെന്ന പൊലീസ് ഓഫീസർക്ക് പ്രതിയുടെ അക്രമത്തിൽ പരിക്കേറ്റത്. ഇയാൾ ചെക്ക് കേസിനു പുറമെ മണൽ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ഒളിവിലായിരുന്ന സുലൈമാന്റെ വീട്ടിൽ കഴിഞ്ഞ ദിവസം  പകൽ മാവൂർ  എസ്.ഐ  റെയ്ഡ് നടത്തിയിരുന്നു.