Saturday
23 Mar 2019

കലാകാരന്മാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: ചിറ്റയം ഗോപകുമാര്‍

By: Web Desk | Monday 6 November 2017 11:16 PM IST


കുണ്ടറ: കലാകാരന്മാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഇപ്റ്റ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മയും കവിയരങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് എഴുതണം, എന്ത് ചിന്തിക്കണം, എന്ത് പറയണമെന്നുപോലും പറ്റാത്ത സാഹചര്യം രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ മസ്തിഷ്‌ക്കത്തെപ്പോലും ഫാസിസം സ്വാധീനിക്കുന്നു. ഇന്ത്യയുടെ ചരിത്രം പോലും മാറ്റിയെഴുതാന്‍ പരിശ്രമിച്ചുവരുന്ന കാലത്ത് കലാ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ വളര്‍ന്നുവരണമെന്ന് ചിറ്റയം അഭിപ്രായപ്പെട്ടു.
മുളവന ഗവ.എല്‍പി സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ഇപ്റ്റ കുണ്ടറ മണ്ഡലം പ്രസിഡന്റ് മുളവന രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. നാടക-സിനിമാനടന്‍ കൈനഗിരി തങ്കരാജ്, കാഥികന്‍ കുണ്ടറ സോമന്‍, കഥകളി നടന്‍ കലാമണ്ഡലം കുണ്ടറ ശശി എന്നിവരെ ചിറ്റയം ഗോപകുമാര്‍ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മണിലാല്‍, കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുളവന രാജേന്ദ്രന്‍, ഇപ്റ്റ ജില്ലാ ആക്ടിംഗ് സെക്രട്ടറി പോണാല്‍ നന്ദകുമാര്‍, കുണ്ടറ മണ്ഡലം സെക്രട്ടറി കുരീപ്പുഴ എ എന്‍ ഡൊമിനിക്, കുണ്ടറ പഞ്ചായത്ത് കണ്‍വീനര്‍ സോണി ലോറന്‍സ്, ചിത്രകാരന്‍ ബൈജു പുനുക്കന്നൂര്‍, ബി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കവിയരങ്ങില്‍ കുരീപ്പുഴ രവി, ശശിധരന്‍ കുണ്ടറ, ശ്രീനിലയം രതീശന്‍, ജോണി കുമ്പളം, പ്രദീപ് സ്വാതിചിത്ര, നടേശ് വി കൈരളി, കാര്‍ത്തികശ്രീ ആര്‍, എം എസ് നന്ദന, ആബേല്‍ റെജിജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.