Web Desk

March 01, 2020, 4:16 pm

മുടിയുടെ സംരക്ഷണത്തിന് തൈര് ഉപയോഗിക്കാം ആഴ്ചയിൽ രണ്ട് തവണ

Janayugom Online

മുടി കൊഴിച്ചിൽ,താരൻ ഈ രണ്ടു പ്രശ്നങ്ങളുമില്ലാത്ത ആളുകൾ വളരെ കുറവായിരിക്കും. ഇത് മാത്രമല്ല തലമുടിയെ അലട്ടുന്ന മറ്റ് പല പ്രശ്നങ്ങൾക്കും പല വിധത്തിലുള്ള പരിഹാരമാർഗങ്ങൾ നാം ഇതിനായി പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ വളരെ എളുപ്പം വീട്ടിൽ വച്ചു തന്നെ മുടിയുടെ സംരക്ഷത്തിനായി ചെയ്യാവുന്ന ഒരു മാർഗമാണ് തൈരുകൊണ്ടുള്ള ഹെയർ പാക്ക്.

തൈര് ഹെയർപാക്ക് വളരെ എളുപ്പം തയ്യാറാക്കാം. ഇതിനാവശ്യമായ വസ്ത്തുക്കൾ ഒരു പഴം, 2 സ്പൂൺ തേൻ, രണ്ട് സ്പൂൺ തൈര് എന്നിവയാണ്. ഇവയെല്ലാം ചേർത്ത് തയ്യാറാക്കിയ മിശ്രിതം നന്നായി തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. 20 മുതൽ 30 മിനിറ്റുവരെ തലയിൽ തേച്ചിടണം. ഇങ്ങനെ ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് മുടിക്ക് വിവിധ തരത്തിലുള്ള സംരക്ഷണമാണ് നൽകുന്നത്.


മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടി സ്മൂത്ത് ആവുന്നതിന് ഏറ്റവും മികച്ചതാണ് തൈര് പഴം ഹെയർമാസ്ക്. ഇത് നിങ്ങളുടെ മുടിയിലെ സ്മൂത്ത്നസ് വർദ്ധിപ്പിച്ച് നല്ല സിൽക്കി ഹെയർ ആവുന്നതിന് സഹായിക്കുന്നുണ്ട്. തൈര് ഹെയർമാസ്ക് ഉപയോഗിക്കുമ്പോൾ അത് താരനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മുടി കൊഴിച്ചിലിനെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

മുടിയുടെ അറ്റം പൊട്ടുന്നതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അകാലനരയെ പൂർണമായും ഇല്ലാതാക്കി മുടിക്ക് തിളക്കവും കറുപ്പ് നിറവും ലഭിക്കുന്നതിന് ഈ മിശ്രിതം സഹായിക്കുന്നുണ്ട്.

Eng­lish Sum­ma­ry: curd for hair fall and oth­er issues

You may also like this video