Monday
18 Feb 2019

വീണ്ടും വീണ്ടും പെഗ് ആവശ്യപ്പെടാൻ കാരണം കണ്ടുപിടിച്ചു

By: Web Desk | Saturday 9 June 2018 4:32 PM IST

ഹൂസ്റ്റൺ∙ തലച്ചോറിലെ മദ്യാസക്തിയുടെ ഇരിപ്പിടം കണ്ടെത്തിയതായി ഇന്ത്യൻ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ.

തലച്ചോറിലെ എംയുഎന്‍സി 13-1 എന്ന പ്രോട്ടീനാണ് മദ്യാസക്തിക്ക് കാരണമെന്നാണ് ഹൂസ്റ്റണ്‍ ഫാര്‍മസി കോളജിലെ മെഡിസിനല്‍ കെമിസ്റ്റ് ജോയ്ദീപ് ദാസിന്റെ കണ്ടെത്തല്‍.

മസ്തിഷ്‌കത്തിലെ നാഡീ കോശങ്ങള്‍ മദ്യത്തിനായി അപകടകരമായ തുടര്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നിലെ കാരണം ഇതാണെന്നുമാണ് പഠനത്തില്‍ പറയുന്നത്. പുതിയ കണ്ടെത്തലിലൂടെ  അമിതമദ്യാസക്തിക്ക് പരിഹാരം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ.

എംയുഎന്‍സി 13-1 എന്ന പ്രോട്ടീന്റെ ശക്തിയെ നിയന്ത്രിച്ചു നിര്‍ത്താനുള്ള മരുന്ന് തയാറായാല്‍, കോടാനുകോടി പേരെ ബാധിക്കുന്ന അമിതമദ്യാസക്തിക്കു പരിഹാരമാകുമെന്നാണ് ജോയ്ദീപ് ദാസ് പറയുന്നത്.

Related News