Web Desk

കളമശേരി

March 22, 2020, 10:49 pm

കർഫ്യൂവിന് പുല്ലുവില, ഏലൂർ ഹിൻഡാൽകോ തുറന്നു

Janayugom Online

ജനതാ കർഫ്യൂ നിലനിൽക്കെ ഏലൂരിൽ പ്രവർത്തിക്കുന്ന ഹിൻഡാൽക്കോ അലുമിനിയം കമ്പനിയിൽ തൊഴിലാളികളെ നിർബന്ധിതമായി ജോലി ചെയ്യിപ്പിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. അമ്പത് തൊഴിലാളികളാണ് ഇന്നലെ ജോലിക്ക് കയറിയത്. സ്ഥാപനം പ്രവർത്തിക്കുമെന്നും തൊഴിലാളികളെ വിട്ടുതരണമെന്നും സംഘടനാ ഭാരവാഹികളോട് മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ അറ്റകുറ്റപ്പണി നടത്താൻ കരാർ ജോലിക്കാരെ രാത്രി തന്നെ പ്രവേശിപ്പിച്ചതായും ആക്ഷേപമുണ്ട്. താൽകാലിക തൊഴിലാളികളിൽ ചിലർക്ക് പനിയുള്ളതായും സൂചനയുണ്ട്. സൂപ്പർവൈസർമാരും ഓഫീസ് ജീവനക്കാരുമാണ് പ്രധാനമായും ജോലിക്ക് കയറിയത്.

ENGLISH SUMMARY: cur­few ban