കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

Web Desk
Posted on August 04, 2020, 7:00 pm

ശ്രീനഗര്‍: പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കില്‍ 370 എ റദ്ദാക്കിയതിന്റെ ഒരു വര്‍ഷമാകാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ജമ്മുകശ്മീരില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിയാണ് ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ബുധനാഴ്ചവരെയാണ് കര്‍ഫ്യൂ. താഴ്‌വരയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍, സിവില്‍ അഡ്മനിസ്ട്രേഷര്‍, ഇന്റലിജന്‍സ് ഏജന്‍സി എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്തചര്‍ച്ചയിലാണ് തീരുമാനം.

താഴ്‌വരയില്‍ പാക് സൈനികരുടെയും വിമതരുടെയും നിരീക്ഷണം ശക്തമാകാന്‍ സാധ്യതയുള്ളതിനാലാണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.

കോവിഡ് മഹാമാരി തുടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ സര്‍വീസുകളെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

 

Sub: Cur­few imposed in Jam­mu and Kash­mir

 

You may like this video also