പശുക്കളുമായ പോയ യുവാവിനെ വെടിവെച്ചു കൊന്നു

Web Desk
Posted on May 16, 2019, 4:31 pm

കശ്മീര്‍ : കശ്മീരിലെ ബധേര്‍വയില്‍ പശുക്കളുമായ പോയ യുവാവിനെ വെടിവെച്ചു കൊന്നു. നയിം എന്ന യുവാവാണ് മരിച്ചത്. ആക്രമണത്തിന് പിന്നില്‍ പശുസംരക്ഷകരാണെന്നാണ് സൂചന.  മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.മരിച്ചയാളുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി വാഹനങ്ങള്‍ക്ക് തീവച്ചു. പൊലീസ് ലാത്തിച്ചാര്‍ജ്ജുനടത്തി.   നാട്ടുകാരുടെ  പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.ജാതീയമായി  ഏറെ സംഘര്‍ഷഭരിതമായ പ്രദേശമാണിത്.