സൗദി അറേബ്യയിൽ കർഫ്യൂ പ്രഖ്യാപിച്ചു

Web Desk

റിയാദ്

Posted on March 23, 2020, 11:21 am

കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ കർഫ്യൂ പ്രഖ്യാപിച്ചു. വൈകുന്നേരം ഏഴു മുതൽ രാവിലെ ആറുവരെയാണ് കർഫ്യൂ.

21 ദിവസത്തേക്കാണു നിശാനിയമം ഏർപ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും താമസ സ്ഥലങ്ങളിൽ തന്നെ തുടരണമെന്നും ജനങ്ങളോട് സൗദി ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയിൽ ഇതുവരെ 511 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

കൂടാതെ യുഎഇയിൽ വിമാന വിലക്ക് കർശനമാക്കി. യുഎഇ എല്ലാ എല്ലാ യാത്രാവിമാനങ്ങളും നിർത്തി. ചരക്കു വിമാനങ്ങൾക്കും അടിയന്തര ഒഴിപ്പിക്കലിനുള്ളവയ്ക്കും മാത്രമാകും ഒഴിവ്.

കൊറോണ ഏഷ്യയിൽ കടുത്ത നാശം വിതക്കുമെന്ന സൂചന നിലനിൽക്കെയാണ് ഗൾഫ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. കർശന മുൻകരുതൽക്കിടെയും ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്

you may also like this video