24 April 2024, Wednesday

Related news

April 2, 2024
November 29, 2023
October 7, 2023
September 30, 2023
September 28, 2023
September 15, 2023
September 4, 2023
May 26, 2023
May 24, 2023
May 23, 2023

കൊച്ചി വിമാനത്താവളത്തിൽ കറൻസി പിടിച്ചെടുത്തു

Janayugom Webdesk
കൊച്ചി
August 24, 2022 10:42 pm

ബാഗിലെ രഹസ്യ അറയിൽ സൗദി റിയാലുമായി ദുബായിലേയ്ക്ക് കടക്കാൻ ശ്രമിച്ചയാളെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. ബുധനാഴ്ച വൈകീട്ട് സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേയ്ക്ക് പോകാനെത്തിയ മുവാറ്റുപുഴ സ്വദേശി തോപ്പിൽ യൂസഫാണ് പിടിയിലായത്. സിയാൽ സെക്യുരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്.
ബാഗിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച 500 റിയാലിന്റെ 800 നോട്ടുകളാണ് പിടിച്ചെടുത്തത്. 90 ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് മൂല്യം. സിയാൽ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കറൻസി കടത്ത് കണ്ടെത്തിയതിനെത്തുടർന്ന് കസ്റ്റംസിനെ അറിയിച്ചു. തുടർനടപടികൾക്കായി പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ബാഗിന്റെ രണ്ട് അറകളിൽ ഒന്നാണ് തുറന്നത്.

Eng­lish Sum­ma­ry: Cur­ren­cy seized at Kochi airport

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.