Web Desk

തിരുവനന്തപുരം

June 18, 2020, 3:07 pm

അധിക ബില്ലിന്റെ പേരില്‍ KSEBയെ ‘ട്രോളിയ’ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് KSEBയുടെ മറുപടി

Janayugom Online

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വസതിയിലെ വൈദ്യുതി ബില്ലില്‍ വിശദീകരണവുമായി കെ.എസ്.ഇ. ബി. രണ്ട് മാസത്തെ കുടിശിക തുക കൂടി കണക്കാക്കിയാണ് ഇത്തവണ ബില്ല്  നല്‍കിയിരിക്കുന്നതെന്ന് കെ.എസ്.ഇ. ബി  വ്യക്തമാക്കി. നാലുമാസത്തെ ആകെ ഉപയോഗം 3,119 യൂണിറ്റാണെന്ന്  കെ.എസ്.ഇ. ബി വ്യക്തമാക്കി.

കെ.എസ്.ഇ. ബി അധിക ബില്‍ തുക ഈടാക്കുന്നുവെന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.  സിനിമ താരങ്ങള്‍ ഉള്‍പ്പടെ പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു.  ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ വീടിന് ലഭിച്ചത് 27,000 രൂപയുടെ കറണ്ട് ബില്ലായിരുന്നു. കെ.എസ്.ഇ. ബി കറണ്ട് ബില്ല് തോന്നിയതുപോലെ ഇടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

തിരുവനന്തപുരത്തെ പൂജപ്പുര സെക്ഷന് കീഴിലാണ് ഉമ്മന്‍ചാണ്ടിയുടെ വസതി വരുന്നത്. ലോക്ക്ഡൗണില്‍ ജനങ്ങള്‍ക്ക് ഉപയോഗത്തിന്റെ ശരാശരി കണക്കാക്കിയാണ് വൈദ്യുതി ബില്‍ നല്‍കിയത്. ഉമ്മന്‍ചാണ്ടിക്ക് 8,195 രൂപയായിരുന്നു ആ സമയത്തെ ബില്‍തുക. എന്നാല്‍ ബില്ല് തുക അടയ്ക്കാതെ ഇരിക്കുകയും പിന്നീട് കെ.എസ്.ഇ.ബി റീഡിങ് പുനരാരംഭിച്ചപ്പോള്‍ ജൂണ്‍ ആറിന് യഥാര്‍ത്ഥ റീഡിങ് പ്രകാരമുളള പുതിയ ബില്ല് നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടയ്ക്കാതിരുന്ന രണ്ട് മാസത്തെ ബില്ല് തുക കൂടി കണക്കാക്കിയാണ് ബില്ല് വര്‍ദ്ധിച്ചതെന്ന് കണ്ടെത്തിയത്.

വൈദ്യുത ബില്ലിലെ അപാകതകള്‍ക്കെതിരെ ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐയും രംഗത്തെത്തിയിരുന്നു. ചിലയിടങ്ങളില്‍ ഉണ്ടായ പാകപ്പിഴകള്‍ കെ.എസ്.ഇ. ബി പുനപരിശോധിക്കുകയാണ്.

ENGLISH SUMMARY:current bill increased in oom­men chandys house
You may also like this video