കൊറോണ വൈറസ് ദിനംപ്രതി പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ വിറങ്ങലടിച്ച് നില്‍ക്കുകയാണ് ലോക രാഷ്ട്രങ്ങള്‍. ശക്തമായ പ്രതിരോധത്തിലാണ് ഓരോ രാജ്യവും. ചൈനയ്ക്ക് പിന്നാലെ സിംഗപ്പൂരിനെയും കോവിഡ് എന്ന മഹാമാരി ബാധിച്ചപ്പോള്‍ അവര്‍ സ്വീകരിച്ച മുൻകരുതല്‍ കൊണ്ട് തന്നെ മരണസംഖ്യ നിയന്ത്രിക്കാൻ അവര്‍ക്കായി. സിംഗപ്പൂരിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അവരുടെ തയ്യാറെടുപ്പിനെക്കുറിച്ചുമുള്ള സിസ്സി സ്റ്റീഫൻ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സിംഗപ്പുരിന്റെ ഇപ്പോഴത്തെ അവസ്ഥ..
ചൈനയിൽ ന്യുമോണിയ പോലെ ഒരു രോഗം പടർന്നു പിടിക്കുന്നു എന്ന് 2019 ൽ world health organization റിപോർട്ട് ചെയ്ത സമയം തന്നെ സിംഗപ്പുർ ഒരു out break ന് തയ്യാറായിരുന്നു എന്ന് വേണം കരുതാൻ. Corona virus ആണ് കാരണം എന്ന് കണ്ടു പിടിച്ചപ്പോൾ തന്നെ Ministry of health എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും കരുതിയിരിക്കുവാനുള്ള നിർദ്ദേശം അയച്ചു. 24 January 2020 ന് വുഹാൻ സ്വദേശിയായ ഒരു വിനോദ സഞ്ചാരിയ്ക്കാണ് ആദ്യമായി സിംഗപുരിൽ Covid 19 സ്ഥിരീകരിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ അവർ ഇടപ്പെട്ട ചിലർ കൂടി പോസിറ്റീവ് ആയി റിപോർട്ട് ചെയ്യപ്പെട്ടു. ദിവസവും പുതിയ കേസുകൾ റിപോർട്ട് ചെയ്യുന്നുണ്ടായിരുന്നു എങ്കിലും മാസങ്ങൾക്ക് ശേഷം രോഗം സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളെ അപേക്ഷിച്ച് Singapore ൽ Covid 19 ബാധിതർ കുറവായിരുന്നു. മറ്റ് ആളുകളിലേക്ക് പകരാതെ contact tracing നടത്തി രോഗബാധയ്ക്ക് സാധ്യത ഉള്ളവരെ isolate ചെയ്യുന്നതിൽ singapore വിജയിക്കുക തന്നെ ചെയ്തു. January 23 മുതൽ March 15 വരെ ആകെ രോഗബാധിതർ ആയവർ 212 പേർ ആയിരുന്നു.
എന്നാൽ Feb 27 മുതൽ March 1 വരെ മലേഷ്യയിൽ നടന്ന ഒരു പ്രാർത്ഥനയിൽ രോഗ ബാധിതർ ഉണ്ടായതിനെ തുടർന്ന് March 16 ന് ശേഷം ഓരോ ദിവസവും റിപോർട്ട് ചെയ്ത രോഗികളുടെ എണ്ണം ഒറ്റയടിക്ക് 30 ന് മുകളിലേക്ക് കുതിച്ചു.ദിവസവും ലക്ഷകണക്കിന് ആളുകൾ മലേഷ്യ സിംഗപുർ ബോർഡർ വഴി അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നത് കൊണ്ട് ബോർഡർ അടയ്ക്കുകയല്ലാതെ രണ്ട് രാജ്യത്തിനും വേറെ മാർഗമുണ്ടായിരുന്നില്ല. ദിവസവും മലേഷ്യയിൽ നിന്ന് സിംഗപുരിൽ വന്ന് ജോലി ചെയ്യുന്നവർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയ കാര്യമായിരുന്നു ഇത്. എന്നാൽ അത്തരം ആളുകൾക്ക് താമസ സൗകര്യം സിംഗപുരിൽ തന്നെ ഒരുക്കി ഗവൺമെൻ്റ് അത് മാനേജ് ചെയ്യുകയുണ്ടായി.
മലേഷ്യയുൾപ്പടെ ഉള്ള രാജ്യങ്ങളിൽ നിന്ന് വന്നവരെ 14 ദിവസത്തെ ലീവ് ഓഫ് ആബ്സൻസിൽ വച്ചതിലൂടെ വലിയൊരു കമ്യൂണിറ്റി spread ഒഴിവാക്കുവാൻ കഴിഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ രോഗബാധിത രാജ്യങ്ങളിൽ നിന്ന് മടങ്ങി എത്തിയ ചിലർ രോഗം ഉള്ളവരെന്ന് സ്ഥിരീകക്കപ്പെട്ടതിനാൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയും ചെയ്തു. ഇന്ന് 30 march ന് പുറത്ത് വിട്ട കണക്കനുസരിച്ച് ഇതുവരെ രോഗ ബാധിതർ ആയവർ ആകെ 879. രോഗം ഭേദമായവർ 228. ആശുപത്രികളിൽ ആയിരിക്കുന്നത് 420. അതിൽ 19 പേർ ക്രിട്ടികൽ അവസ്ഥയിലാണ്. ഇതു വരെ 3 മരണം റിപോർട്ട് ചെയ്തിട്ടുണ്ട്.
Singapore Lock down ആയിട്ടുണ്ടോ?
Disease Outbreak Response System Condition (Dorscon) ഓറഞ്ച് ലെവലിലാണ് ഇപ്പോഴും സിംഗപുർ ആയിരിക്കുന്നത്. സ്കൂളുകൾ, ഫുഡ് കോർട്ടുകൾ, ഓഫീസുകൾ, ഷോപ്പുകൾ, വാഹനങ്ങൾ എല്ലാം പ്രവർത്തിക്കുന്നുണ്ട്. ചില ഓഫീസുകൾ വർക്ക് ഫ്രം ഹോം പ്രവർത്തിക്കുന്നു. എന്നാൽ ആരാധനാലയങ്ങൾ, ബാറുകൾ, കരാവോക്കേ, ട്യൂഷൻ സെൻററുകൾ എന്നിവ തുറന്ന് പ്രവർത്തിക്കുവാൻ അനുവാദമില്ല. 10 പേരിൽ കൂടുതൽ ഒന്നിച്ച് കൂടുന്നത് നിയമപരമായി അനുവദനീയമല്ല. 1 മീറ്റർ അകലം പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അറിയിപ്പുകൾ ഉണ്ടെങ്കിലും ബസുകളും ട്രെയിനുകളും നിറഞ്ഞ് ആളുകളുണ്ട്.
എന്തുകൊണ്ട് സ്കൂളുകൾ അടയ്ക്കുന്നില്ല?
സിംഗപ്പുരിൽ ഭൂരിപക്ഷവും അണുകുടുംബങ്ങൾ ആയതു കൊണ്ടും മാതാപിതാക്കൾ ജോലി ചെയ്യുന്നവരായത് കൊണ്ടും കുട്ടികൾ സ്കൂളുകളിൽ ആയിരിക്കുന്നത് ഏറ്റവും സുരക്ഷിതരായി കരുതപ്പെടുന്നു.ഓരോ കുട്ടിയും സ്കൂൾ പഠനം തുടങ്ങുമ്പോൾ തന്നെ സ്വന്തം body temperature നോക്കുവാൻ സ്കൂൾ അധികൃതർ പഠിപ്പിക്കുന്നുണ്ട്. ആരോ കുട്ടിക്കും സ്വന്തമായി തെർമോ മീറ്ററും ഉണ്ട്. ഇതൊന്നും ഇപ്പോൾ തുടങ്ങിയതല്ല. വർഷങ്ങൾക്ക് മുൻപ് SARSവന്ന സമയത്ത് തുടങ്ങി വച്ച ശീലമാണ്. പനിയോ ചുമയോ ഉള്ള കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കുവാൻ അനുവാദമില്ല.
നിയമ വ്യവസ്ഥകൾ:
നിയമങ്ങളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത രാജ്യമാണ് Singapore.
Quarantine, Stay at home orders പാലിക്കാതിരിക്കുകയോ രോഗലക്ഷണങ്ങളോടെ ആളുകളുമായി ആശ്രദ്ധമായി ഇടപഴകുകയോ ചെയ്താൽ കർശനമായ നടപടികൾ എടുക്കുന്നുണ്ട്. Temperature ചെക്കിംഗ്, health — travel declaration എന്നിവ clinics ‚bank , hospitals ആധിയായ സ്ഥലങ്ങളിൽ ചെയ്യേണ്ടതുണ്ട്.തെറ്റായ declaration കുറ്റകൃത്യമായി കണക്കാക്കുന്നു.
Covid 19 നോട് അനുബന്ധിച്ച നിയമ ലംഘനം നടത്തുന്ന സ്വദേശികളുടെ പാസ്പോർട്ട് ക്യാൻസൽ ആക്കപ്പെടുന്നു.
വിദേശികളുടെ വർക്ക് പാസ് റദ്ദാക്കും , പെർമനൻ്റ് റെസിഡൻസി സ്റ്റാറ്റസ് നഷ്ടപ്പെടും പാസ്പോർട്ട് ബാൻ ചെയ്യുന്നതിനാൽ പിന്നീട് ഒരിക്കലും സിംഗപുർ വരുവാനും കഴിയുകയില്ല. ഇതോടൊപ്പം വലിയ തുക പിഴയും 6 മാസം വരെ ജയിൽ ശിക്ഷയും ലഭിച്ചേക്കാം.
ആരോഗ്യ മേഖല എങ്ങനെ:
ആരോഗ്യ മേഖലയിലെ ജോലിക്കാരുടെ കാര്യത്തിൽ ഗവൺമെൻ്റ് വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ആവശ്യമായ എല്ലാ പേഴ്സണൽ പൊട്ടെക്ടീവ് സാധനങ്ങളും ലഭ്യമാണ്.
ഒരു Out break crisis ഉണ്ടായാൽ നേരിടാൻ ആരോഗ്യമേഖല പര്യാപ്തമാണ്.
ചില മാസങ്ങൾ മുതൽ ഒരു വർഷം വരെ Covid 19 പ്രശ്നങ്ങൾ സമൂഹത്തിൽ ഉണ്ടായേക്കാം എന്ന് കരുതുന്നു. എന്നാൽ ലോക്കൽ ട്രാൻസ്മിഷൻ ഒഴിവാക്കുന്നതിനായി ഒരു ശക്തമായ സംഘം തന്നെ പുറകിൽ ജോലി ചെയ്യുന്നുണ്ട്. Confidentiality യ്ക്ക് വളരെ പ്രാധാന്യം കൊടുത്ത് കൊണ്ട് രോഗികളെ ചുറ്റിയുള്ള contact tracing ചെയ്യുന്നതിന് ഒരു വിഭാഗം detectives രാപകൽ അധ്വാനിക്കുന്നു. അതുകൊണ്ട് തന്നെ
വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാതെ covid 19 ഒതുങ്ങും എന്ന ശുഭാപ്തി വിശ്വാസത്തോടെ എല്ലാവരുമായിരിക്കുന്നു.
(ഒത്തിരി പേര് മെസേജ് ചെയ്ത് അന്വേഷിക്കുന്നുണ്ട്. ഓരോരുത്തരോടും പറയുവാനുള്ള ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് ഇത് എഴുതുവാൻ ശ്രമിച്ചത്. വീണ്ടും തമ്മിൽ പ്രാർത്ഥനയിൽ ഓർക്കാം).
English Summary: Current situation in Singapore, social media viral post.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.