November 28, 2023 Tuesday

Related news

November 19, 2023
November 9, 2023
October 28, 2023
October 27, 2023
October 9, 2023
September 21, 2023
September 18, 2023
September 13, 2023
August 29, 2023
August 16, 2023

പാഠ്യപദ്ധതി ചട്ടക്കൂട്; പഠനത്തിനൊപ്പം തൊഴിലിനും പ്രാമുഖ്യം

സ്വന്തം ലേഖിക
തിരുവനന്തപുരം
September 21, 2023 11:01 pm

പഠനത്തിനൊപ്പം വിദ്യാര്‍ത്ഥികളില്‍ തൊഴിൽ മനോഭാവവും തൊഴിൽ അഭിരുചിയും ഉണ്ടാകുന്ന തരത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്ന് കേരള പാഠ്യപദ്ധതി ചട്ടക്കൂടിൽ നിർദേശം. തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തെ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാൻ കേരളത്തിന് ഇനിയും കഴിയണമെന്നും ചട്ടക്കൂട് നിർദേശിക്കുന്നു.
പഠനയാത്രകൾ നടത്തുമ്പോൾ നാട്ടിലെ തൊഴിലിടങ്ങളെ കൂടി പരിഗണിക്കണം. അധ്യാപകരും കുട്ടികളും അധ്വാനിക്കുന്നവരോട് സംവദിക്കുകയെന്നത് തൊഴിൽ മനോഭാവ നിർമ്മിതിയിൽ പ്രധാനമാണ്. അഞ്ച്- ഏഴ് ക്ലാസുകളിലേക്ക് കടക്കുമ്പോൾ തൊഴിൽ മനോഭാവത്തോടൊപ്പം തൊഴിൽ അഭിരുചി കൂടിയുണ്ടാവുന്ന തരത്തിലും 11, 12 ക്ലാസുകളിൽ വിദ്യാർത്ഥികളുടെ അഭിരുചിക്കനുസൃതമായ തൊഴിൽ മേഖലയിൽ പ്രവർത്തനാധിഷ്ഠിത പരിശീലനത്തിന് സാധ്യത തുറക്കുന്ന തരത്തിലും ഉള്ളടക്കവും പഠനപ്രക്രിയകളും പരിഷ്കരിക്കണമെന്നും നിർദേശമുണ്ട്.

തൊഴില്‍ മനോഭാവം വളര്‍ത്തിയെടുക്കാനായി പാഠപുസ്തകങ്ങളില്‍ നൈപുണി പരിശീലന സാധ്യതാ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി അനുയോജ്യമായ പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. നിലവിലുള്ള അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം, തൊഴില്‍ മേഖലയില്‍ വൈദഗ്ധ്യമുള്ളവരെ ഉപയോഗിച്ച് പരിശീലനം നല്‍കി ഇത് നടപ്പാക്കാം.
ജോലി ചെയ്തുകൊണ്ടുള്ള പരിശീലനത്തിനാവശ്യമായ (ഓണ്‍ ദ ജോബ് ട്രെയിനിങ്) സ്ഥാപനങ്ങളുടെ ലഭ്യത ഉറപ്പാക്കണം.
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ സ്ഥാപിക്കുവാനും പുതിയ കണ്ടുപിടിത്തത്തിലൂടെ നവീന ആശയങ്ങളാക്കി അവതരിപ്പിക്കുവാനും കഴിവുള്ള സംരംഭകരായി മാറാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകണം. 

ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രത്യേകതകൾ കണക്കിലെടുത്ത് പാഠ്യപദ്ധതിയും മൂല്യനിർണയവും ക്രമീകരിക്കണം. സിലബസ് അത്തരത്തിൽ വഴക്കമുള്ളതായിരിക്കണം. ഇത്തരം വിദ്യാർത്ഥികളുടെ ഭാവി, പുനരധിവാസം, തൊഴിലവസരങ്ങൾ, മാതാപിതാക്കൾക്ക് നൽകാൻ കഴിയുന്ന പിന്തുണ എന്നിവ കണക്കിലെടുക്കണം. ഗോത്രവർഗ, തീരദേശ മേഖലകളിലെ കുട്ടികൾക്ക് അഭിരുചി അനുസരിച്ചുള്ള തൊഴിൽ നൈപുണി ലഭ്യമാക്കണം.
അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെയും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെയും കാര്യത്തിലും സവിശേഷ പരിഗണന നൽകണം. അടിസ്ഥാന തൊഴിൽ ശേഷികൾ ഏതെല്ലാമാണെന്ന് തിരിച്ചറിഞ്ഞ് സ്കൂളുകളിൽ നൈപുണി വികസന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.

Eng­lish Sum­ma­ry: cur­ricu­lum frame­work; Empha­sis on work along with studies

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.