മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിൻറെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ പരിശോധന. സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിൽ ഇന്നലെയാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ശിവശങ്കറിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് എത്തി പരിശോധന നടത്തിയെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഇവിടെ എത്തി ചർച്ച നടത്തിയതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
English summary; custams investigation on sivasankar flat
you may also like this video;