കസ്റ്റഡി മരണം: തൊടുപുഴയില്‍ കമ്മീഷന്‍ സിറ്റിംഗ്

Web Desk
Posted on September 04, 2019, 5:34 pm

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷന്റെ സിറ്റിംഗ് തൊടുപുഴ പിഡബ്ല്യൂഡി റസ്റ്റ്ഹൗസില്‍ നടത്തി. കസ്റ്റഡി മരണത്തിനിരയായ രാജ്കുമാറിന്റെ മരണത്തിന്റെ അന്വേഷണത്തിന് ആദ്യപടി എന്ന നിലയിലാണ് സിറ്റിംഗ് നടത്തിയത് എന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. രാജ്കുമാറിന്റെ ഭാര്യയും അമ്മയും മോനും ഉള്‍പ്പെടുന്ന 10 പേരാണ് മൊഴി നല്‍കുവാന്‍ എത്തിയിരുന്നത്.

കസ്റ്റഡി മരണത്തിലെ ഏറ്റവും സുപ്രധാനമായ ഘടകമാണ് പോസ്റ്റ്‌മോര്‍ട്ടം, അതില്‍ പല പോരായ്മകളും ചൂണ്ടി കാണിച്ചതിനെ തുടര്‍ന്ന് റിപോസ്റ്റ്‌മോര്‍ട്ടം നടത്തുകയുണ്ടായി.
പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ ജൂണ്‍ 21നാണ് രാജ്കുമാര്‍ മരിച്ചത്. ആദ്യ സിറ്റിങ്ങില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ചേര്‍ത്ത് അടുത്ത സിറ്റിംഗ് തൊടുപുഴയില്‍ വെച്ച് തന്നെ നടത്തുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.