പാറവട്ടി കസ്റ്റഡിമരണം; രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Web Desk
Posted on October 09, 2019, 8:14 pm

തൃശൂര്‍: കഞ്ചാവ് കേസ് പ്രതി എക്‌സൈസ് കസറ്റഡിയില്‍ മരിച്ച സംഭവത്തില്‍ കസറ്റഡിയിലുണ്ടായിരുന്ന രണ്ടുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കീഴടങ്ങിയ എക്‌സൈസ് സ്‌ക്വാഡ് അംഗങ്ങളായ ഊരകം വലിയാട്ടു പറമ്പില്‍ വി.എം. സ്മിബിന്‍ (31), മറ്റത്തൂര്‍ മൂന്നുമുറി കുന്നത്തുപറമ്പില്‍ വീട്ടില്‍ മഹേഷ് (28) എന്നിവരെയാണ് അറസ്റ്റ് ചെയതത്.

കേസ് സി.ബി.ഐക്ക് വിട്ട് മന്ത്രിസഭ യോഗം തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്. ഇതോടെ എട്ടു പേരുള്ള സംഘത്തില്‍ അഞ്ചുപേര്‍ അറസറ്റിലായി. കോടതിയില്‍ ഹാജരാക്കി ഇരുവരെയും റിമാന്‍ഡ് ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ അബദുല്‍ ജബ്ബാര്‍, അനൂപ് കുമാര്‍, എക്‌സൈസ് ഓഫിസര്‍ നിധിന്‍ മാധവ് എന്നിവര്‍ നേരത്തെ അറസറ്റിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്തിനെ രണ്ട് കിലോ കഞ്ചാവുമായി കസറ്റഡിയിലെടുത്തത്.