ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ അച്ചനും മകനും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ: സംഘർഷം

Web Desk

ചെന്നൈ

Posted on June 24, 2020, 8:53 am

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ അച്ചനും മകനും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. മരവ്യാപാരിയും മകനും ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരിച്ചതിനെത്തുടർന്നു തൂത്തുക്കുടിയിൽ സംഘർഷം. ലോക്ഡൗൺ ലംഘിച്ചെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത വ്യാപാരിയായ ജയരാജ് ( 59), മകൻ ബെന്നിക്സ് (31) എന്നിവരാണു കോവിൽപെട്ടി സബ് ജയിലിൽ മരിച്ചത്. ഇരുവരുടേയും മരണം സംഭവിച്ചത് പൊലീസ് മർദനത്തിലാണെന്ന് ആരോപിച്ച് തൂത്തുക്കുടി ജില്ലയിലെ സാത്തൻകുളത്ത് കടകളടച്ചു പ്രതിഷേധിച്ച വ്യാപാരികൾ ഇന്നു സംസ്ഥാന വ്യാപക കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തു.

ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചതു ചോദ്യം ചെയ്ത പൊലീസുകാരെ മർദിച്ചെന്നാരോപിച്ച് 19 നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനുശേഷം പിറ്റേന്നു കോടതിയിൽ ഹാജരാക്കി. ജയിലിലെത്തിക്കുമ്ബോൾ ബെന്നിക്സിന്റെ മാറിലും കാലിലും ജയരാജിന്റെ കാലിലും പരുക്കുണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു.

തിങ്കളാഴ്ച വൈകിട്ട് 7.30 ന് നെഞ്ചു വേദന അനുഭവപ്പെടുന്നതായി ബെന്നിക്സ് അറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പനി ബാധിച്ച ജയരാജനെ രാത്രി 10. 30നു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സാത്തൻകുളം സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലം മാറ്റിയതായി ജില്ലാ കലക്ടർ അറിയിച്ചു. 2 എസ്ഐമാരെ സസ്പെൻഡ് ചെയ്തു.

you may also like this video