യുവാവിന്റെ ആവശ്യം അംഗീകരിച്ചില്ല: ബേക്കറി ജീവനക്കാരനെ ഇഷ്ടികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

Web Desk
Posted on October 22, 2019, 3:27 pm

ന്യൂഡല്‍ഹി: ബേക്കറി ജീവനക്കാരനെ യുവാവ് ഇഷ്ടികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ദയാല്‍പൂര്‍ സ്വദേശി ഖലീല്‍ അഹമ്മദിനെ (45) യാണ് യുവാവ് കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക് കവര്‍ നല്‍കാത്തതിൻറെ പേരിലാണ് കൊല നടത്തിയത്. ഒക്ടോബര്‍ 15നാണ് സംഭവം.

ഫൈസാന്‍ ഖാന്‍ (24) എന്ന യുവാവ് ഖലീലിന്റെ ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്നു. എന്നാൽ സാധനങ്ങള്‍ വാങ്ങിയതിനു ശേഷം ഫൈസാന്‍ പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെട്ടെങ്കിലും പ്ലാസ്റ്റിക് നിരോധിച്ചതിനാല്‍ കവറിൽ സാധനങ്ങൾ നൽകില്ലെന്നു ഖലീല്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ത്തിനിടെ ഫൈസാന്‍ ഇഷ്ടിക കൊണ്ട് ഖലീലിന്റെ തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഖലീലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവശേഷം ഒളിവിൽപോയ ഫൈസലിനെതിരെ കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.