Web Desk

കൊച്ചി

November 13, 2020, 4:38 pm

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി

Janayugom Online

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി. ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇഡിയ്ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സും കോടതിയെ സമീപിക്കും. നിലവില്‍ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് അദ്ദേഹം. ലൈഫ് മിഷന്‍ ഓഫീസിലെ വാഹനങ്ങളുടെ യാത്രാ വിവരങ്ങളും വിജിലന്‍സ് തേടുന്നുണ്ട്. കൂടാതെ സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍.

അതേസമയം രഹസ്യമൊഴി ചോര്‍ത്തി പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന സ്വപ്‌നയുടെ ഹര്‍ജിയെ കസ്റ്റംസ് എതിര്‍ത്തു. മാദ്ധ്യമ സ്വാതന്ത്ര്യമുള്ള രാജ്യമാണിതെന്നും മാദ്ധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും കസ്റ്റംസ് മറുപടിയില്‍ വ്യക്തമാക്കി.

Eng­lish sum­ma­ry:  Cus­toms got per­mis­sion to ques­tion sivasanker

You may also like this video: