Web Desk

കൊച്ചി

January 02, 2021, 10:16 am

ഡോളര്‍ കടത്ത് കേസ്; ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കി കസ്റ്റംസ്

Janayugom Online

ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കി കസ്റ്റംസ്. യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ തിങ്കളാഴ്ച ചോദ്യം ചെയ്യും. അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറെ ചൊവ്വാഴ്ചയും കരിഞ്ചന്തയില്‍ ഡോളര്‍ വില്‍പന നടത്തിയവരെ ബുധനാഴ്ച ചോദ്യം ചെയ്യും. കസ്റ്റംസ് തയാറാക്കിയ പട്ടികയില്‍ സാധാരണ ജീവനക്കാര്‍ മുതല്‍ ഉന്നതര്‍ വരെയുണ്ട്.

കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസില്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് കസ്റ്റംസ് നോട്ടിസ് നല്‍കിയിരുന്നു. കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്. നയതന്ത്ര ബാഗേജ് വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.

Eng­lish sum­ma­ry: cus­toms pre­pared the list of per­sons to b ‑ques­tioned

You may also like this video: