Web Desk

കൊച്ചി:

January 08, 2021, 9:07 pm

സ്വർണക്കടത്ത് കേസിൽ സന്ദീപിന്റെ രഹസ്യമൊഴി വീണ്ടും ആവശ്യപ്പെട്ട് കസ്റ്റംസ്

Janayugom Online

സ്വർണക്കടത്ത് കേസിൽ സന്ദീപിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും എൻഐഎ കോടതിയിൽ അപേക്ഷ നൽകി. വാ‍ട്സ് ആപ്പ് ചാറ്റ് അടക്കമുള്ള ഡിജിറ്റൽ തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് കസ്റ്റംസ് കോടതിയിൽ അപേക്ഷ സമർപ്പിക്കുന്നത്.എൻഐഎ കുറ്റപത്രം നൽകിയ കേസിൽ സാക്ഷികൾ നൽകിയ മൊഴികൾ മറ്റ് ഏജൻസികൾക്കടക്കം നൽകുന്നത് വിലക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസിന്റെ ആവശ്യം ഏതു തരത്തിൽ പരിഗണിക്കുമെന്ന് പറയാൻകഴിയില്ലെന്നു നിയമവിദഗ്ധര്‍ പറയുന്നു.എൻഐഎ കേസിൽ കൂടുതൽ മാപ്പുസാക്ഷികൾ ഉണ്ടെന്ന സൂചനയും നൽകുന്നുണ്ട്.സിആർപിസി 173 (6 ) പ്രകാരമാണ് ഈ നടപടി.ഇതുപ്രകാരം കുറ്റവാളികളായി ആരോപിക്കപ്പെട്ടവർക്കടക്കം ലഭിക്കുന്ന കുറ്റപത്രത്തിന്റെ കോപ്പിയിൽ സാക്ഷികളെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കില്ല.

പ്രാഥമിക അന്വേഷണത്തിൽ സരിത്താണ് സ്വർണം കടത്തിയതെന്നും ഇതിന് റമീസും, സ്വപ്ന സുരേഷും സന്ദീപ് നായരും സഹായിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും കസ്റ്റംസ് സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കുന്നു. ഇവരുടെ പക്കൽ നിന്ന് എൻഐഎ പിടിച്ചെടുത്ത മൊബൈൽ ഫോണും, ലാപ്ടോപ്പും അടക്കമുള്ള ഉപകരണങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കോടതിയെ അറിയിച്ചു.

ENGLISH SUMMARY: Cus­toms seeks Sandeep­’s con­fes­sion in gold smug­gling case

YOU MAY ALSO LIKE THIS VIDEO