Web Desk

February 17, 2021, 11:04 am

വെളുത്തുള്ളി പൊളിക്കാം ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ ;‘വൈറൽ ഹാക്ക്’ ഇതിനോടകം കണ്ടത് ദശലക്ഷങ്ങൾ

Janayugom Online

സോഷ്യൽ മീഡിയയിൽ പാചകം എളുപ്പമാക്കാനുള്ള വഴികൾ ഒരുപാടാണ് . രുചിയേറിയ ഭക്ഷണത്തിന്റെ കാര്യമായതിനാൽ തന്നെ അതിനു പ്രേക്ഷകരും ഏറെയാണ്.വൈറൽ ഹാക്ക് പേജുകളുടെ സ്ഥിരം ഇഷ്ട വസ്തുവാണ് വെള്ളുത്തുള്ളി. കാരണം മറ്റൊന്നുമല്ല വെളുത്തുള്ളിയുടെ തോല് പൊളിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ് ‚എന്നാൽ അതെങ്ങനെ എളുപ്പത്തിലാക്കാമെന്ന അനോഷണത്തിലാണ് ലോകം .അതുകൊണ്ട് തന്നെ ഇത് സംബന്ധിച്ചു ഏതു വീഡിയോ പോസ്റ്റ് ച്യ്താലയം വിരൽ ആകും എന്നത് നൂറു ശതമാനം ഉറപ്പ് .

എന്നാൽ ഈ ഉദ്യമത്തിനൊരു പരിഹാരമായി വന്നിരിക്കുകയാണ് ഒരു യുവാവ് [email protected] എന്ന ടിക്‌ടോക് ഐഡിയിൽ യുവാവ് പങ്കു വെച്ച വെളുത്തുള്ളി പൊളിക്കുന്ന വീഡിയോ ഇതിനോടകം കണ്ടത് ലക്ഷകണക്കിന് പേരാണ് .ഏഷ്യൻ ഭാര്യാ മാതാവാണ് തനിക്കു ഈ വിദ്യ പറഞ്ഞു തന്നത് എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ് . ഒപ്പം തന്നെ ഫസ്റ്റ് വി ഫീസ്റ്റ് എന്ന ട്വിറ്റർ പേജിലും ഈ വിദ്യ പരീക്ഷിക്കുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്. 

ഒരു പൂർണ്ണ വലുപ്പത്തിലുള്ള വെളുത്തുള്ളി എടുക്കുന്നതും ‚തുടർന്ന് ഉപയോഗിച്ച് തിരശ്ചീനമായി മുറിക്കുന്നതും ഉൾപ്പെടുന്ന എളുപ്പമുള്ള ഹാക്കിനു ആരാധകർ ഏറെയായി . ട്വിറ്റർ ഉൾപ്പെടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വെളുത്തുള്ളി ഹാക്ക് വൈറലായി ‚ഒപ്പം വെളുത്തുള്ളി ഹാക്ക് പ്രാവര്‍ത്തികമാകുമോ എന്ന ആശങ്കയുമായി അനവധിപേരാണ് പോസ്റ്റിനോട് പ്രതികരിച്ചത് . ഇതിന് പിന്നാലെ നിരവധി ട്വിറ്റർ ഉപഭോക്താക്കളാണ് വിദ്യ പരീക്ഷിക്കുമെന്ന് പറഞ്ഞ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

eng­lish summary;Compare Gar­lic in sec­onds; ‘Viral Hack’ has already been viewed by millions
you may also like this video;