സൈനിക ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം ഉയര്‍ത്താനും നേരത്തെ വിരമിക്കുന്നവരുടെ പെൻഷൻ പകുതിയായി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സംയുക്ത സൈനിക മേധാവി ബിബിൻ റാവത്താണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. പെൻഷൻ പ്രായം 57 ആക്കണമെന്നാണ് ബിബിൻ റാവത്ത് പറയുന്നത്. ചെലവ് കുറയ്ക്കുന്നതിനായാണ് പദ്ധതി.
ചെറുപ്പത്തില്‍ തന്നെ പലരും മുഴുവൻ പെൻഷനുമായി വിരമിക്കുന്നതു കാരണം വൻ ബാധ്യത ഉണ്ടാകുന്നതിനാല്‍ നാല് സ്ലാബുകളിലായാണ് പെൻഷൻ പരിഷ്കരണം. 20–25 വര്‍ഷ സേവനം: നിലവില്‍ അനുവദിക്കുന്നതിന്റെ 50 ശതമാനം പെൻഷൻ. 26–30 വര്‍ഷ സേവനം: 60 ശതമാനം പെൻഷൻ. 31–35 വര്‍ഷ സേവനം: 75 ശതമാനം പെൻഷൻ. 35 വര്‍ഷത്തിന് മുകളില്‍: മുഴുവൻ പെൻഷൻ എന്നിങ്ങനെയാണ് പുതിയ നിര്‍ദേശം.
കഴിവുകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ട സമയത്താണ് സൈനികരുടെ വിരമിക്കല്‍ എന്നാണ് മേധാവിയുടെ അഭിപ്രായം. സാങ്കേതിക വിദഗ്ധരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY: cut the pension of soliders
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.