27 March 2024, Wednesday

Related news

January 16, 2024
January 14, 2024
January 13, 2024
January 1, 2024
November 21, 2023
August 25, 2023
August 23, 2023
July 28, 2023
June 12, 2023
April 27, 2023

കന്നുകാലികളില്‍ ചര്‍മമുഴ രോഗം എട്ട് സംസ്ഥാനങ്ങളില്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 21, 2022 10:53 pm

ചർമ മുഴ (ലംബി സ്കിന്‍ ഡിസീസ്-എല്‍എസ്ഡി) രോഗം ബാധിച്ച് എട്ട് സംസ്ഥാനങ്ങളിലായി 7,300 കന്നുകലികള്‍ ചത്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍. പഞ്ചാബിലാണ് ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ ചത്തത്, 3359. സംസ്ഥാനത്ത് 74,325 കന്നുകാലികളില്‍ രോഗ ബാധ കണ്ടെത്തി.
രാജ്യത്ത് ഇതുവരെ 1.8 ലക്ഷം കന്നുകാലികളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. 

രാജസ്ഥാനില്‍ 43,632 കന്നുകാലികളില്‍ രോഗം സ്ഥിരീകരിച്ചു 2111 എണ്ണം ചത്തു. ഗുജറാത്ത് (1,679), ജമ്മു കശ്മീര്‍ (62), ഹിമാചല്‍പ്രദേശ് (38), ഉത്തരാഖണ്ഡ് (36) ആന്റമാന്‍ നിക്കോബാര്‍ (29) എന്നിങ്ങനെയാണ് വൈറസ് ബാധിച്ച് ചത്തൊടുങ്ങിയ കന്നുകാലികളുടെ എണ്ണം. ഇവിടങ്ങളില്‍ യഥാക്രമം 6,385, 1300, 532, 260 എന്നിങ്ങനെയാണ് രോഗം ബാധിച്ചത്.

2019ല്‍ ബംഗ്ലാദേശിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതേ വര്‍ഷം തന്നെ പശ്ചിമ ബംഗാളിലും ഒഡിഷയിലും കന്നുകാലികളില്‍ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ചർമ മുഴ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുഗ്രാം ഭരണകൂടം കന്നുകാലികളെ കൈമാറ്റം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സെക്ഷന്‍ 144 പ്രകാരമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. 

Eng­lish Summary:disease in cat­tle in eight states
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.