Web Desk

January 14, 2021, 2:35 pm

പാര്‍ലമെന്‍റിന്റെ ശീതകാലസമ്മേളനം വെട്ടിക്കുറയ്ക്കല്‍ ; നിയമനിര്‍മ്മാണസഭയോടുളള അവഗണന

Janayugom Online

പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം റദ്ദാക്കുന്നതിലൂടെ നരേന്ദ്ര മോഡി സര്‍ക്കാര്‍ നിയമസഭയേയും, നിയമ നിര്‍മ്മാണങ്ങളെയും വില കുറച്ചു കാണിക്കുന്ന ബോധപൂര്‍വമായ പ്രക്രിയയുടെ ഭാഗമാട്ടു വേണം വിലയിരുത്താന്‍. 2014 മെയ് 20ന് തന്‍റെ പാര്‍ലമെന്‍റിലേക്കുള്ള ആദ്യ സന്ദര്‍ശനത്തില്‍ മോഡി നടത്തിയ ആംഗ്യം ഇന്നേ വരെയും ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ല. പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പു തന്നെ പരമോന്നത പ്രതിനിധി സംഘടനയോടുള്ള അദ്ദേഹത്തിന്‍റെ പരസ്യമായ പ്രകടനമായിരുന്നു ഇത്. അതിനുശേഷമാണ് അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ നമ്മുടെ രാജ്യത്തിന്‍റെ പരമോന്നത നിയമസഭയോടുള്ള ആദരവ് പ്രകടിപ്പിച്ചത്. അതു നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. നവംബര്‍ 26ന് ഭരണഘടന ദിനം ആഘോഷിക്കാന്‍ തുടങ്ങി. ഭരണഘടനാ അസംബ്ലിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി. ആര്‍ അംബ്ദേക്കറിനെ വാഴ്ത്തി സംസാരിച്ചു. കഴിഞ്ഞ ഡിസംബറില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് തറക്കല്ലിടുന്നതിനിടെ മോഡി ഇന്ത്യയുടെ ഊര്‍ജ്ജ്വസ്വലമായ ജനാധിപത്യത്തെകുറിച്ച് വാചാലമായി പറ‍ഞ്ഞു. ഇന്ത്യയെ ജാനാധിപത്യത്തിന്‍റെ മാതാവായി വാഴ്ത്തുകയും ചെയ്തു. എന്നാല്‍ പാര്‍ലമെന്‍റിനോടും, ഭരണഘടനയോടും ജനാധിപത്യത്തോടും അംബ്ദേക്കറിനോടും ബഹുമാനം ഉണ്ടെന്നു അവകാശപ്പെടുന്ന മോദി സര്‍ക്കാര്‍ കോവിഡ് 19ന്‍റെ പശ്ചാത്തലം കണക്കിലെടുത്ത് പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അഭൂതപൂര്‍വമായ തീരുമാനമെടുത്തത് വിരോധാഭാസമാണ്.

ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത രാഷട്രീയ റാലികളെ അഭിസംബോധന ചെയ്യുന്നതില്‍ നിന്ന് മോഡി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പിന്തിരിഞ്ഞില്ല. വൈറസിനെക്കുറിച്ചുള്ള ഉത്കണ്ഠ ഇവര്‍ക്കില്ലായിരുന്നു. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം നടത്തിയിരുന്നുവെങ്കില്‍ പാര്‍ലമെന്‍റില്‍ എംപിമാര്‍ ചര്‍ച്ചചെയ്യുമായിരുന്നു. എന്നാല്‍ എംപി മാരെ വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞില്ല. കര്‍ഷകരുമായും കൂടിയാലോചിക്കാതെയാണ് മൂന്നു കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ രാജ്യത്ത് ആകമാനം വലിയ പ്രക്ഷോഭമാണ് സംഘടിപ്പിച്ചിട്ടുളളത്. സഭയില്‍ ഈ വിഷയം എംപിമാര്‍ക്ക് ചര്‍ച്ചചെയ്യുാവാന്‍ കഴി‍ഞ്ഞില്ല. ഇതാണോ മോദിയുടെ ജനാധിപത്യസ്നേഹം. നിയമനിര്‍മ്മാണ സഭയില്‍ ഊറ്റം കൊള്ളുന്ന നരേന്ദ്രമോദിക്ക് സ്വന്തം അജണ്ടകള്‍ അടിച്ചേല്‍പ്പിക്കല്‍ മാത്രമാണ് . അവര്‍ ജനാധിപത്യത്തിനു വലിയ വില കല്‍പ്പിക്കുന്നില്ലെന്നു ഇതിലൂടെ ബോധ്യമാകും.

എല്ലാ വര്‍ഷവും മൂന്നു സെഷനുകള്‍ക്കായി പാര്‍ലമെന്‍റ് വിളിച്ചു കൂട്ടണം ((ബജറ്റ്, ശരത്കാലം, ശീതകാലം ).2020 ലെ ശീതകാല സമ്മേളനം റദ്ദാക്കി മോഡി സര്‍ക്കാര്‍ 65 വര്‍ഷം പഴക്കമുള്ള ശക്തമായ കണ്‍വെന്‍ഷന്‍ ലംഘിച്ചിരിക്കുന്നു.71 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിച്ചത്. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം വിളിക്കാതിരുന്നതിലൂടെ മോഡി സര്‍ക്കാര്‍ ജനങ്ങളെ നിരാകരിക്കുന്നതിനു തുല്യമായിരിക്കുന്നു. ഭരണഘടനാ നിര്‍മ്മിച്ചവരേയും , രാജ്യത്തെ നിയമനിര്‍മ്മാണ സഭകളെയും ആക്ഷേപിക്കുന്നതിനും, അംഗീകരിക്കാത്തതിന്‍റെയും ഭാഗമായിട്ടു വേണം കാണേണ്ടത്. സര്‍ക്കാരിനെതിരെ പ്രിതിപക്ഷം രംഗത്തു വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നു. അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാണ് മോഡി സര്‍ക്കാരിന്‍റെ ഒരു തന്ത്രത്തിന്‍റെ ഭാഗമായിട്ടുവേണം കണേണ്ടത്. രാജ്യസഭയില്‍ വോട്ടെടുപ്പു നടത്താതെ, പാര്‍ലമെന്‍റ് കമ്മിറ്റികള്‍ പരിശോധിക്കാതെ മൂന്നു ഫാം ബില്ലുകള്‍ നിയമമാക്കിയിരിക്കുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 101 (1) അനുശാസിക്കുന്നതും , സഭയിലെ നിരവധി അംഗങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നതുമായ വിഷയം മനപൂര്‍വ്വം ദുര്‍ബലപ്പെടുത്തിയിരിക്കുന്നു.പരമോന്നത നിയമസഭയെ അവഗണിക്കുന്ന നയം മോഡി സര്‍ക്കാര്‍ 2014 മുതല്‍ തന്നെ സ്വീകരിച്ചു പോരുന്നു. കൂടിയാലോചനകള്‍ നടക്കുന്നില്ല. മന്ത്രിസഭ കാര്യങ്ങള്‍ തീരുമാനിക്കുന്നു.

eng­lish sum­ma­ry :Cuts to win­ter ses­sion of par­lia­ment; Neglect of the Legislature
you may also like this video