Sunday
21 Apr 2019

അഴിമതി നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്രവിജിലന്‍സ് കമ്മിഷന്‍; കുറ്റക്കാരില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും

By: Web Desk | Monday 15 April 2019 6:48 PM IST


ന്യൂഡല്‍ഹി: ഔദ്യോദികവൃത്തിയില്‍ അഴിമതി നടത്തിയ 79ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റം ചുമത്താനൊരുങ്ങി കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍.  സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലെ 79 പേര്‍ക്കെതിരെയാണ് തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്തുന്നതിന് കേന്ദ്രത്തിന്‍റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് വിജിലന്‍സ് കമ്മിഷന്‍.
കേസെടുക്കാനുള്ള അനുമതികിട്ടുന്നമുറയ്ക്ക് അഴിമതികാട്ടിയ ഉദ്യോഗസര്‍ക്കുമേല്‍ കേസു ചുമത്തിയേക്കും.
ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ അഴിമതി നടത്തിയതായി കേന്ദ്ര വിജിലന്‍സ് പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ അഴിമതി കാട്ടിയവരില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥരുള്ളത് ആഭ്യന്തര മന്ത്രാലയത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ഐഡിബിഐ തുടങ്ങിയ ബാങ്കുകളില്‍ നിന്നായി 13 ഉദ്യോഗസ്ഥര്‍ അഴിമതി കാട്ടിയതായും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.

Related News