August 12, 2022 Friday

Related news

August 12, 2022
August 10, 2022
August 8, 2022
August 7, 2022
August 7, 2022
August 6, 2022
July 28, 2022
July 28, 2022
July 26, 2022
July 24, 2022

ലൈം ഗിക ബന്ധത്തിന് ശേഷം സയനൈഡ് ഗുളിക നൽകും, ഇത്തരത്തിൽ കൊലപ്പെടുത്തിയത് 20 യുവതികളെ; സയനൈഡ് മോഹന് വീണ്ടും വധശിക്ഷ

Janayugom Webdesk
മം​ഗ​ളു​രു
February 18, 2020 5:27 pm

കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നിയായ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്ന കേ​സിൽ സീ​രി​യ​ല്‍ കി​ല്ല​ര്‍ സയ​നൈ​ഡ് മോ​ഹ​ന് വീ​ണ്ടും ജീ​വ​പ​ര്യ​ന്തം. മം​ഗ​ളു​രു ജില്ലാ സെ​ഷ​ന്‍​സ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കി ലൈം ഗികമായി ഉപയോഗിച്ച ശേഷം അവരുടെ ആഭരണങ്ങളുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതി. ഇതുവരെ ഇയാൾ 20 സ്ത്രീകളെയാണ് ഇങ്ങനെ കൊലപ്പെടുത്തിയത്. പത്തൊമ്പാതമത്തെ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

ഇയാള്‍ക്ക് 5 കേസുകളില്‍ വധശിക്ഷയും 13 കേസുകളില്‍ ജീവപര്യന്തവും നേരത്തെ വിധിച്ചിട്ടുണ്ട്. ഒരു കേസില്‍ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2 കേസുകളില്‍ ജീവപര്യന്തമായി ചുരുക്കി. ബാക്കിയുള്ള വധശിക്ഷ വിധികളില്‍ ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടില്ല. ആരതി വധത്തില്‍ ജീവപര്യന്തത്തിന് പുറമേ വിവിധ വകുപ്പുകളിലായി മൊത്തം 55,000 രൂപ പിഴയും ഒന്നു മുതല്‍ 10 വര്‍ഷം വരെ തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. ആരതിയുടെ ആഭരണങ്ങള്‍ അമ്മയ്ക്ക് കൈമാറാനും ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കര്‍ണാടക നിയമ പ്രകാരം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരം തിട്ടപ്പെടുത്താനും കോടതി നിര്‍ദേശിച്ചു.

you may also like this video;

2006 ജനുവരിയിലാണ് ആരതി കൊല്ലപ്പെടുന്നത്. ആരതിയുമായി സൗഹൃദം സ്ഥാപിക്കുകയും വിവാഹവാഗ്ദാനം നൽകുകയും ചെയ്തു. 2006 ജനുവരി 3ന് കൂട്ടുകാർക്കൊപ്പം വിനോദയാത്രയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് ആരതി വീട്ടില്‍ നിന്നിറങ്ങുകയും മോഹനോടൊപ്പം മൈസൂരുവിൽ എത്തി. തുടർന്ന് മൈസൂരു കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്ത് ഒരു ഹോട്ടലിൽ മുറിയെടു്കകുകയും ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. ആരതിയെ നിർബന്ധിപ്പിച്ച് തന്റെ ആഭരണങ്ങൾ ഊരി വെയ്പ്പിച്ച ശേഷം ആരതിയെയും കൂട്ടി മോഹന്‍കുമാര്‍ ബസ് സ്റ്റാന്‍ഡിലെത്തുകയും ഗർഭിണി ആകാതിരിക്കാനുള്ള ഗുളികയെന്ന് പറഞ്ഞ് സയനൈഡ് ഗുളിക നൽകുകയും ചെയ്തു.

ഛർദ്ദിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ഗുളിക ശുചിമുറിയിൽ കയറി കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ശുചിമുറിയിൽ കയറി കതകടച്ച ശേഷം ഗുളിക കഴച്ച ആരതി തൽക്ഷണം മരിക്കുകയും ചെയ്തു. അതോടെ മോഹൻ മുറിയിൽ തിരികെയെത്തി ആരതിയുടെ ആഭരണങ്ങളുമായി കടന്നു. ആരതി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മകളെ കാണാനില്ലെന്നു കാട്ടി പിതാവ് പരാതി നൽകിയിരുന്നു. എന്നാൽ ഈ കേസിൽ അന്വേഷണം എങ്ങും എത്താതെ നിന്ന സമയത്താണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട കേസില്‍ 2009 ഒക്ടോബർ 21 ന് മോഹൻ അറസ്റ്റിലാകുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ 20 യുവതികളെ ഇത്തരത്തിൽ കൊന്നിട്ടുണ്ടെന്നുള്ള കാര്യം വെളിപ്പെടുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.