കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിൽ പരിഹാസ വീഡിയോയുമായിയെത്തിയ നടി ചാർമി കൗറിനെതിരെ സോഷ്യൽ മീഡിയ. തിങ്കളാഴ്ച പുറത്തുവിട്ട ടിക് ടോക് വീഡിയോയിലാണ് പരിഹാസവുമായി ചാർമി എത്തിയത്. ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ വൈറസ് എത്തിയെന്നും എല്ലാവര്‍ക്കും ‘ഓള്‍ ദി ബെസ്റ്റ്’ എന്നുമാണ് താരം വീഡിയോയിൽ പറയുന്നത്. പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു ചാര്‍മി കൊറോണയെക്കുറിച്ച് സംസാരിച്ചത്.
വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ താരത്തിനെതിരെ രൂക്ഷ വിമർശനങ്ങളുമായി നിരവധി പേർ രംഗത്തെത്തുകയും വളരെ ഗൗരവമായൊരു വിഷയത്തെ എങ്ങനെയാണ് തമാശയായി അവതരിപ്പിക്കാൻ സാധിക്കുന്നത് എന്നും പലരും ചോദിച്ചു.
വിമർശനങ്ങൾ ഉയർന്നതോടെ തന്റെ പക്വതയില്ലായ്മയാണ് കാരണമെന്നും വളരെ സെന്‍സിറ്റീവായ വിഷയത്തില്‍ ഇത്തരമൊരു പ്രതികരണം നടത്തിയത് മോശമായിപ്പാേയെന്നും ചാർമി പറഞ്ഞു. അതുണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് ധാരണയുണ്ടായിരുന്നില്ലെന്നും ഇനി മുതല്‍ തന്റെ പ്രതികരണങ്ങളില്‍ ജാഗ്രത പുലര്‍ത്തുമെന്നും ഇത്തരമൊരു പ്രതികരണം നടത്തിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും താരം വ്യക്തമാക്കി. ടിക്‌ടോക്കില്‍ പങ്കുവെച്ച് വീഡിയോ ചാർമി ഡിലിറ്റ് ചെയ്യുകയും ചെയ്തു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.