7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

May 21, 2024
March 5, 2024
September 20, 2023
September 18, 2023
September 14, 2023
August 19, 2023
July 17, 2023
July 8, 2023
July 5, 2023
June 23, 2023

സെെബര്‍ ചാരപ്പണി : 1500 അക്കൗണ്ടുകള്‍ പൂട്ടി ഫേസ്ബുക്കിന്റെ മെറ്റ

Janayugom Webdesk
വാഷിങ്ടണ്‍
December 17, 2021 4:47 pm

ചാരപ്പണി നടത്തിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് ഫെയ്സ്ബുക്കിന്റെ മാത‍ൃസ്ഥാപനമായ മെറ്റ. ആക്ടിവിസ്റ്റുകള്‍, വിമതര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെ രഹസ്യമായി നിരീക്ഷിക്കുന്ന സൈബര്‍ കമ്പനികളുമായി ബന്ധിപ്പിച്ചിട്ടുള്ള 1,500 അക്കൗണ്ടുകള്‍ അടച്ചുപൂട്ടുന്നതായാണ് മെറ്റ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. 100ലധികം രാജ്യങ്ങളിലായി 50,000 ത്തോളം ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും മെറ്റ തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേല്‍ ആസ്ഥാനമായുളള കോബ്‍വെബ്സ് ടെക്നോളജീസ്, കൊഗ്‍നെെറ്റ്, ബ്ലാക്ക് ക്യൂബ് , ബ്ലൂഹോക്ക് സി വണ്‍ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്തിട്ടുണ്ട്.

ഇന്ത്യ ആസ്ഥാനമായുള്ള ബെല്‍ട്രോസ്, നോര്‍ത്ത് മാസിഡോണിയന്‍ സ്ഥാപനമായ സെെട്രോസ് , ചൈനയിലെ ഒരു അജ്ഞാത സ്ഥാപനവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ തുടങ്ങിയവയും മെറ്റാ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്തു. കുറ്റവാളികളെയും തീവ്രവാദികളെയും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഈ സെെബര്‍ സംഘങ്ങള്‍ അവകാശപ്പെടുന്നതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍, വിമതര്‍, സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ വിമര്‍ശകര്‍, പ്രതിപക്ഷ അംഗങ്ങളുടെ കുടുംബങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെയും നിരീക്ഷിക്കുന്നുണ്ടെന്നും മെറ്റ അറിയിച്ചു.

Eng­lish Summary:Cyber ​​espi­onage: 1500 accounts locked and Face­book’s meta

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.