Web Desk

February 02, 2021, 2:44 pm

പെ​ണ്‍​കു​ട്ടി​ക​ളു​ടെ സൈ​ബ​ര്‍ ഇ​ട​പെ​ട​ലു​ക​ള്‍ നി​രീ​ക്ഷി​ച്ച് വലയിലാക്കാൻ സൈ​ബ​ര്‍ സംഘങ്ങൾ

Janayugom Online

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കാ​ന്‍ സൈ​ബ​ര്‍ സം​ഘം സ​ജീ​വം. പെ​ണ്‍​കു​ട്ടി​ക​ളു​ടെ സൈ​ബ​ര്‍ ലോ​ക​ത്തെ ഇ​ട​പെ​ട​ലു​ക​ള്‍ സ​സൂ​ക്ഷ​മം നി​രീ​ക്ഷി​ച്ചാ​ണ് സൈ​ബ​ര്‍ സം​ഘം ഇ​വ​രെ കെ​ണി​യി​ലാ​ക്കി ത​ട്ടി​പ്പ് നടത്തുന്നത്.
ഇ​ന്‍​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്, ടെ​ലി​ഗ്രാം, വാ​ട്‌​സാ​പ് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​വ​ര്‍ ഇ​ര​ക​ളാ​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ സ​ജീ​വ​മാ​യ പെ​ണ്‍​കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ക​യും ഇ​വ​രെ വി​വി​ധ ന​ടീ​ന​ട​ന്മാ​രു​ടെ ആ​രാ​ധ​ക​ക്കൂ​ട്ടാ​യ്മ​ക​ളി​ല്‍ അം​ഗ​മാ​ക്കാ​ന്‍ ക്ഷ​ണി​ക്കു​ക​യു​മാ​ണ് ആ​ദ്യം ചെയ്യുന്നത്. 

സൗ​ഹൃ​ദം സ്ഥാ​പി​ച്ച്, ഫോ​ട്ടോ അ​യ​ച്ചു ന​ല്‍​കാ​ന്‍ പി​ന്നീ​ട് പ്രേ​രി​പ്പി​ക്കും. സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ചാ​ല്‍ മ​റ്റു ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്തു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​ഒ​രു കൗ​മാ​ര​ക്കാ​ര​ന്‍ കൊ​ല്ലം സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ പി​ടി​യി​ലാ​യി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് നി​ര​വ​ധി പേ​ര്‍ ച​തി​ക്കു​ഴി​യി​ല്‍ അ​ക​പ്പെ​ട്ട​താ​യി കണ്ടെത്തിയത്. 

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഠ​നം ഓ​ണ്‍​ലൈ​ന്‍ ആ​യ​തോ​ടു​കൂ​ടി കു​ട്ടി​ക​ളു​ടെ ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗ​വും വ​ള​രെ കൂ​ടി​യി​ട്ടു​ണ്ട്. അ​തി​നാ​ടൊ​പ്പം ത​ന്നെ കു​ട്ടി​ക​ള്‍​ക്ക് നേ​രെ ഓ​ണ്‍​ലൈ​ന്‍ അ​തി​ക്ര​മ​ങ്ങ​ളും വ​ര്‍​ധി​ക്കു​ന്നു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നു കു​ട്ടി​ക​ള്‍​ക്കു ന​ല്‍​കി​യി​ട്ടു​ള്ള മൊ​ബൈ​ല്‍ ഫോ​ണും ലാ​പ്‌​ടോ​പ് കം​പ്യൂ​ട്ട​റും അ​വ​ര്‍ സൂ​ക്ഷ്മ​ത​യോ​ടെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ഉ​റ​പ്പാ​ക്ക​ണം. സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ഗ​ത്തി​ല്‍ സ്വ​യം പ്രോ​ട്ടോ​കോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക. അ​പ​രി​ചി​ത​രു​മാ​യി ച​ങ്ങാ​ത്തം സ്ഥാ​പി​ക്കു​മ്പോ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ടാ​ല്‍ അ​വ തി​രി​ച്ചെ​ടു​ക്കാ​നോ പൂ​ര്‍​ണ​മാ​യി മാ​യ്ക്കാ​നോ സാധ്യമല്ല.
ENGLISH SUMMARY ; Cyber ​​gangs try to trap girls’ cyber cell phones
YOU MAY ALSO LIKE THIS VIDEO;