സ്വര ഭാസ്കറിന് സോഷ്യൽ മീഡിയയിൽ പൊങ്കാല ! കാരണം ഇതാണ്

Web Desk
Posted on November 06, 2019, 2:29 pm

ബോളിവുഡ്താരം സ്വര ഭാസ്കറിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. ഒരു പരസ്യ ചിത്രീകരണത്തിനിടെ സഹതാരമായിരുന്ന നാല് വയസുകാരൻ തന്നെ ആന്റി എന്ന് വിളിച്ചപ്പോൾ തനിക്ക് ദേഷ്യം വന്നെന്ന നടിയുടെ പ്രതികരണത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

സൺ ഓഫ് ആബിഷ് എന്ന ചാറ്റ് ഷോയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തന്റെ കരിയറിന്റെ തുടക്കത്തിലാണ് അത്തരമൊരു അനുഭവം ഉണ്ടായതെന്നാണ് സ്വരയുടെ വെളുപ്പെടുത്തൽ. ആ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം തനിക്ക് വിഷമം തോന്നിയെന്നും സ്വര പറഞ്ഞു. ഇതിന്റെ പേരിൽ കുഞ്ഞിനെ അസഭ്യം പറഞ്ഞില്ലെന്നും സ്വര വ്യക്തമാക്കി. കുട്ടികൾ അടിസ്ഥാനപരമായി ചെകുത്താൻമാരെന്നും സ്വര പറയുകയുണ്ടായി. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

‘സ്വര ആന്റി’ എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധം. ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം എന്ന എൻജിഒ സ്വരക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയിരിക്കുകയാണ്.