August 15, 2022 Monday

Related news

August 15, 2022
August 14, 2022
August 13, 2022
August 13, 2022
August 13, 2022
August 12, 2022
August 10, 2022
August 10, 2022
August 10, 2022
August 10, 2022

ഒ രാജഗോപാലിനെ ‘എയറിലാക്കി’ ബിജെപി പ്രവര്‍ത്തകര്‍, കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവര്‍ഷം

Janayugom Webdesk
തിരുവനന്തപുരം
May 3, 2021 2:23 pm

വോട്ട് ചെയ്ത സമ്മതിദായകര്‍ക്ക് നന്ദി രേഖപ്പെടുത്തിയ ഒ രാജഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ബിജെപി അനുഭാവികളുടെ വിമര്‍ശനം. കേരളത്തില്‍ ബിജെപിയുടെ ഏക അക്കൗണ്ടായ നേമം എല്‍ഡിഎഫ് പൂട്ടിയതോടെയാണ് സ്വന്തം പാര്‍ട്ടയിലെ അണികള്‍ തന്നെ മുതിര്‍ന്ന നേതാവിനെതിരെ സെെബര്‍ ആക്രമണം നടത്താന്‍ രംഗത്ത് എത്തിയത്. പരട്ട കിളവന്‍, ബിജെപി തോറ്റത് താന്‍ കാരണം, വായിലെ നാക്ക് മര്യാദക്ക് ഇട്ടൂടായിരുന്നോ, നാമം ജപിച്ച് മൂലക്ക് ഇരുന്നോണ്ണം എന്നിങ്ങനെയുള്ള കമന്റുകളുടെ പൂരമാണ് രാജഗോപാലന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഒ രാജഗോപാലിന്റെ അനവസരത്തിലെ പ്രസ്താവനകള്‍ ബിജെപിയെ സാരമായി ബാധിച്ചുവെന്ന് നേതൃസ്ഥാനത്തിരിക്കുന്ന കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. തെര‍ഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒ രാജഗോപാലിനെതിരെ മൗനം പാലിച്ചത് വോട്ടുകളില്‍ കുറവ് വരാതിരിക്കാനും പാര്‍ട്ടിയിലെ ഭിന്നത പുറത്തുവരാതിരിക്കാനുമായിരുന്നു.

 

 

 

എന്നാല്‍ തെരഞ്ഞെടുപ്പില്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ബിജെപി പ്രവര്‍ത്തകരടകം രാജഗോപാലിനെതിരെ തിരിഞ്ഞത്. ഒ രാജഗോപാലിന്റെ പ്രസ്താവനകളില്‍ വോട്ടുകളില്‍ കുറവു വരാന്‍ കാരണമായെന്നും ഒ രാജഗോപാല്‍ വിശ്രമജീവിതത്തിന് പോവണമെന്ന രൂക്ഷ സ്വഭാവമുള്ള പ്രതികരണങ്ങളും കുറിപ്പിന് ലഭിക്കുന്നുണ്ട്.

 

വായിലുള്ള നാക്കു മര്യാദക്ക് ഇട്ട് നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നു എങ്കിൽ നേമത്തെ സീറ്റ് ഉള്ളത് പോകില്ലായിരുന്നു, രാജഗോപാല്‍ ബിജെപിക്ക് ശാപം ആണെന്നും വിമര്‍ശനമുണ്ട്. കേരളത്തിലുടനീളം ബിജെപി തോറ്റതിന് കാരണം രാജഗോപാല്‍ ആണെന്നും കമന്റുകളില്‍ രേഖപ്പെടുത്തുന്നു. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണെന്ന് ബഹുമാനം പോലും നല്‍കാതെ തെറി പറയുന്നവരാണ് ഏറെയും.

 

 

 

അതേസമയം, യുഡിഎഫ് പിന്തുണയോടെ നേമത്ത് അഞ്ചു വർഷം മുമ്പ് ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് നേതൃത്വത്തിൽ കേരള ജനത ക്ലോസ് ചെയ്തതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലംതൊടാതെ ബിജെപി. ജനങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ചൂഷണം ചെയ്ത് വിഭാഗീയത വിതയ്ക്കുന്ന സംഘപരിവാറിന്റെ വർഗീയതയ്ക്ക് കനത്ത തിരിച്ചടിയാണ് കേരളം നൽകിയത്. നരേന്ദ്ര മോഡിയും അമിത് ഷായും നിരവധി കേന്ദ്ര മന്ത്രിമാരും കോടികൾ ചെലവഴിച്ച് നടത്തിയ പ്രചരണം കേരളത്തിൽ വിലപ്പോയില്ല.

 

Eng­lish sum­ma­ry: Cyber attack of Against O rajagopal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.