സൈബര്‍ ആക്രമണം: യു എസിലെ പ്രധാന പത്രങ്ങളുടെ വിതരണം തടസ്സപെട്ടു

Web Desk

യു എസ് 

Posted on December 31, 2018, 12:22 pm

അമേരിക്കയിലെ പ്രധാന പത്രങ്ങളുടെ വിതരണം സൈബര്‍ ആക്രമണത്തില്‍ തടസപ്പെട്ടു. ട്രിബ്യൂണ്‍ പബ്ലിഷിങ് കമ്പനിക്ക് കീഴില്‍ അച്ചടിക്കുന്ന പത്രങ്ങളുടെ വിതരണമാണ് തടസപ്പെട്ടത്. ലോസ് ആ‍ഞ്ചലോസ് ടൈംസ്, ചിക്കാഗോ ട്രിബ്യൂണ്‍, ബാള്‍ട്ടിമോര്‍ സണ്‍ എന്നീ പത്രങ്ങളുടെ വിതരണമാണ് തടസപ്പെട്ടത്. എന്നാല്‍ മാല്‍വെയര്‍ വൈറസ് ബാധ മുമ്പ് സ്ഥിരീകരിച്ചതാണെന്ന് കമ്പനി  അറിയിച്ചു. അമേരിക്കക്ക് പുറത്തു നിന്നാണ് വൈറസ് ആക്രമണം ഉണ്ടായതെന്നാണ് കണക്കാക്കപ്പെടുന്നത്.

വാള്‍ സ്ട്രീറ്റ് ജേണലിന്‍റെയും ന്യൂയോര്‍ക്ക് ടൈംസിന്‍റെയും ഏതാനും ചില എഡിഷനുകളുടെ വിതരണത്തെയും വൈറസ് ബാധ തടസപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയാണ് പ്രധാന ലക്ഷ്യം എന്നാണ് വൈറസ് ബാധയെപ്പറ്റി അധികൃതര്‍ പറയുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വിതരണം തടസപ്പെട്ടതോടെ കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.