സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകൻ പി. കെ. ശ്രീനിവാസനാണ് വമ്പൻ സൈബർ തട്ടിപ്പിനിരയായത്. ശ്രീനിവാസന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 20 ലക്ഷത്തിലധികം രൂപയാണ് നഷ്ടമായത്. ഇദ്ദേഹത്തിന്റെ പേരിലുള്ള സിംകാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് സിം സ്വന്തമാക്കിയാണ് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയത്.
ഡിസംബർ 19‑ന് രാവിലെ അഞ്ച് മണി മുതൽ അഞ്ച് തവണകളിലായി 20, 25,000 രൂപയാണ് തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടിൽനിന്ന് പിൻവലിച്ചത്. എന്നാൽ ഇതുസംബന്ധിച്ച എസ്എംഎസും അലർട്ടുകളും ലഭിച്ചിരുന്നില്ല.
ശ്രീനിവാസന്റെ പേരിൽ വ്യാജ ആധാർ കാർഡ് നിർമിച്ചാണ് തട്ടിപ്പുകാർ ഡ്യൂപ്ലിക്കേറ്റ് സിം സ്വന്തമാക്കിയത്. ഇതിനുശേഷം സിം സ്വാപ്പിങ്ങിലൂടെ പണം തട്ടിയെന്നാണ് നിഗമനം. സംഭവത്തിൽ ബാങ്കിലും സൈബർ സെല്ലിലും ബിഎസ്എൻഎല്ലിനും ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്.
English summary; cyber fraud case sara josephs son in law lost 20 lakhs
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.