25 April 2024, Thursday

Related news

August 28, 2023
April 29, 2023
January 2, 2023
July 30, 2022
April 25, 2022
April 19, 2022
March 16, 2022
March 14, 2022
March 9, 2022
February 3, 2022

സൈന്യത്തില്‍ സൈബർ സുരക്ഷാ വീഴ്ച; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

Janayugom Webdesk
ന്യൂഡൽഹി
April 19, 2022 8:27 pm

സൈനിക മേഖലയിൽ ഗുരുതമായ സൈബർ സുരക്ഷാ വീഴ്ച ഉണ്ടായതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസിയാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ സുരക്ഷാ വീഴ്ചയിൽ സൈനിക ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് സൂചന. വാട്സ്‍ആപ് ഗ്രൂപ്പുകളിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയതെന്ന് വാർത്താ സ്രോതസുകളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ശത്രു രാജ്യത്തിനായി ചില സൈനിക ഉദ്യോഗസ്ഥർ ചാരപ്രവർത്തനം നടത്തിയെന്നാണ് സംശയിക്കുന്നത്. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ് ഇതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സുരക്ഷാ വീഴ്ചയ്ക്ക് ശത്രു രാജ്യത്തിന്റെ ചാരപ്രവർത്തനവുമായി ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് ഉന്നത തല അന്വേഷണം നടക്കുകയാണ് എന്ന് എഎൻഐ റിപ്പോർട്ട് വ്യക്തമാക്കി. സൈനിക ഉദ്യോഗസ്ഥർക്കും സൈബർ സുരക്ഷാവീഴ്ചയിൽ പങ്കുള്ളതായും സൂചനകൾ ഉണ്ട്. വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

സൈനിക കാര്യങ്ങളായതിനാലും രാജ്യ സുരക്ഷയെ ബാധിക്കുന്നതിനാലും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. സംഭവത്തെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളും വെളിപ്പെടുത്തുന്നതും അന്വേഷണത്തെ ബാധിക്കുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

പാകിസ്ഥാന്റെയും ചൈനയുടെയും രഹസ്യാന്വേഷണ വിഭാ​ഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യൻ സൈന്യത്തിന്റെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതായി കഴിഞ്ഞയിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത്തരം ശ്രമങ്ങളിൽ ഭൂരിഭാഗവും പരാജയപ്പെട്ടെങ്കിലും ഏതാനും സൈനികരിൽ നിന്ന് ചില വിവരങ്ങൾ ചോർത്തിയെടുക്കാൻ ശത്രുരാജ്യങ്ങൾക്ക് കഴിഞ്ഞെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

Eng­lish summary;Cyber secu­ri­ty breach in the mil­i­tary; Order for High Lev­el Inquiry

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.