29 March 2024, Friday

Related news

March 5, 2024
February 2, 2024
November 24, 2023
August 20, 2023
August 1, 2023
January 10, 2023
October 3, 2022
October 3, 2022
May 20, 2022
April 19, 2022

കപ്പൽശാലയിലെ ബോംബ് ഭീഷണി: ചുമത്തിയത് സൈബർ ഭീകരവാദ കുറ്റം

Janayugom Webdesk
കൊച്ചി
September 16, 2021 10:41 pm

കൊച്ചി കപ്പൽശാലയിലെ ബോംബ് ഭീഷണിയിൽ സൈബർ ഭീകരവാദ കുറ്റം ചുമത്തി പൊലീസ്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് നടപടി.
ഇതോടെ കേസിൽ എൻഐഎ അന്വേഷണത്തിനും സാധ്യതയേറി. നിലവിൽ പൊലീസിനും കപ്പൽശാലയ്ക്കും ലഭിച്ചത് ഇരുപത് ഭീഷണി സന്ദേശങ്ങളാണെന്ന് പൊലീസ് പറയുന്നു.

ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഐടി ആക്ട് 66 എഫ് വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന ഭീഷണി സന്ദേശങ്ങൾ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. സംശയമുള്ള എട്ട് പേരെ ചോദ്യം ചെയ്തെങ്കിലും അവർ പ്രതികളല്ലെന്ന് കണ്ടെത്തി പൊലീസ് വിട്ടയക്കുകയായിരുന്നു. 

രണ്ട് ലക്ഷം ഡോളറിന് തുല്യമായ ബിറ്റ്കോയിനാണ് സന്ദേശമയച്ചവർ ആവശ്യപ്പെട്ടത്. ഇന്നലെയാണ് അവസാനമായി കൊച്ചി കപ്പൽശാല തകർക്കുമെന്ന് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ‑മെയിൽ മുഖേനയായിരുന്നു ഭീഷണി.
പഴയ ഭീഷണി സന്ദേശ കേസുകൾ അന്വേഷിക്കുന്ന പൊലീസ് സംഘത്തിനാണ് ഭീഷണിയെത്തിയത്. 

സന്ദേശമയക്കാൻ ഉപയോഗിക്കുന്നത് പ്രോട്ടോൺ ആപ്പ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതര സാഹചര്യമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അഭിപ്രായപ്പെട്ടു. വിക്രാന്ത് ബോംബിട്ട് തകർക്കുമെന്നായിരുന്നു ആദ്യം ലഭിച്ച ഭീഷണി. കപ്പൽശാലയിലെ ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്ന് ഭീഷണിക്കത്തിൽ പറയുന്നു. കപ്പൽശാല തകർക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇ‑മെയിലിലൂടെ ഭീഷണി സന്ദേശമയച്ചത് ആരെന്ന് കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം. 

ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിശദാംശങ്ങൾ ലഭിച്ചത്. രാജ്യസുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടക്കുന്നത്. ഭീഷണിയെ തുടർന്നു കരയിലും കടലിലും കൂടുതൽ സുരക്ഷ ഏർപ്പെടുത്തി.വ്യോമനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: cyber ter­ror­ism law charged against accused in cochin ship­yard bomb threat

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.