Web Desk

Kottayam

December 27, 2020, 8:41 pm

സൈക്ലിംഗില്‍ മിന്നും താരമായി സേതുലക്ഷ്മി

Janayugom Online

സൈക്ലിംഗില്‍ മിന്നും താരമായി സേതുലക്ഷ്മി. കൊറോണ ബോധവത്ക്കരണത്തിന്റെ ഭാഗമായി കോട്ടയത്തും സമീപ ജില്ലകളിലും തന്റെ സൈക്കിളില്‍ പര്യടനം നടത്തിയ സേതുലക്ഷ്മിയെന്ന ഏഴാം ക്ലാസുകാരി പുതിയ പടവുകളിലേക്ക്. എറണാകുളം കേന്ദ്രമാക്കി വില്ലിംഗ്ടണ്‍ റോഡ് റേസ് എന്ന പേരില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയാണ് സേതുലക്ഷ്മിയുടെ കുതിപ്പ്. 14 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ആള്‍ കേരള അടിസ്ഥാനത്തിലായിരുന്നു മത്സരം. കോട്ടയം കഞ്ഞിക്കുഴി മൗണ്ട കാര്‍മല്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സേതുലക്ഷ്മി. അങ്കമാലി പാലിശേരി ബിജുവിന്റെ മകളായ സേതുലക്ഷ്മിക്ക് സൈക്കിള്‍ യാത്രകള്‍ക്ക് കൂട്ടായി കേരള പ്ലാന്റേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ (എഐടിയുസി) കണ്‍വീനറായ വലിയച്ഛന്‍ ജോഷിയുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സേതുലക്ഷ്മി നടത്തിയ സൈക്കിള്‍ യാത്രകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.