9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 8, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024

ഒഡീഷയില്‍ 600 കോടി രൂപയുടെ നാശം വിതച്ച് ദാന ചുഴലിക്കാറ്റ്

Janayugom Webdesk
ഭുവനേശ്വര്‍
November 4, 2024 4:21 pm

ദാന ചുഴലിക്കാറ്റ് സംസ്ഥാനത്ത് സ്വകാര്യ പൊതു മേഖലകളില്‍ ഏകദേശം 600 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി ഒഡീഷ റവവന്യൂ,ദുരന്ത നിവാരണ വകുപ്പ് മന്ത്രി സുരേഷ് പുജാരി പറഞ്ഞു. ഒക്ടോബര്‍ 25ന് ഒഡീഷയുടെ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ദാനയുടെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാകുകയും വലിയ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധം വിച്ഛദിക്കപ്പെടുകയും ചെയ്തു. ഒഡീഷയിലെ 14 ജില്ലകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും ഇത് കനത്ത നാശം വിതച്ചു. 

പ്രാഥമിക കണക്കുകള്‍ പ്രകാരം ചുഴലിക്കാറ്റ് മൂലം ഏകദേശം 600 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി പുജാരി മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്‍റെ അന്തിമ റിപ്പോര്‍ട്ട് ഒന്ന്,രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു. ചുഴലിക്കാറ്റ് 14 ജില്ലകളിലെയും 166 ബ്ലോക്കുകളെ ഭാഗികമായോ പൂര്‍ണ്ണമായോന ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ചുഴലിക്കാറ്റില്‍ വീടുകളും കൃഷിയിടങ്ങളും നശിച്ചു. ബലസോര്‍,ഭദ്രക്, കേന്ദ്രപാര ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.