18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 9, 2024
July 21, 2024
June 5, 2024
June 4, 2024
June 3, 2024
May 28, 2024
May 26, 2024
May 23, 2024
May 22, 2024
December 5, 2023

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം

Janayugom Webdesk
തൃശൂർ
September 12, 2022 9:07 am

ചാലക്കുടിയില്‍ വിവിധ ഇടങ്ങളില്‍ ചുഴലിക്കാറ്റ് വീശി നാശനഷ്ടം സംഭവിച്ചു. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.നിരവധി വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ വീശിയ ആറാത്തെ ചുഴലിക്കാറ്റാണ്. കഴിഞ്ഞ ദിവസം തൃശൂര്‍ വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളിൽ ചുഴലിക്കാറ്റുണ്ടായിരുന്നു.പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും കാറ്റ് വീശി.

Eng­lish Summary:Cyclone in Cha­lakudy; Wide­spread damage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.