ചേലേമ്പ്ര പഞ്ചായത്തിലെ ചുഴലിക്കാറ്റിൽ കനത്ത നാശം. 7–ാം വാർഡിലും പള്ളിക്കൽ പഞ്ചായത്തിലെ 1,2 വാർഡുകളിൽ 12 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ കാറ്റ് കനത്ത നാശനഷ്ടം വിതച്ചു. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇരുപതിലേറെ വൈദ്യുത പോസ്റ്റുകൾ തകർന്നു. അതിൽ പതിനഞ്ചിലേറെ പോസ്റ്റുകൾ പുളിക്കൽ വൈദ്യുത സെക്‌ഷൻ പരിധിയിൽപെട്ടതാണ്.
വൈദ്യുത ലൈനുകൾ റോഡുകളിലും പറമ്പുകളിലുമായി പൊട്ടിവീണു. ആയിരത്തോളം മരങ്ങൾ കടപുഴകി വീണിട്ടിട്ടുണ്ട്. ആയിരക്കണക്കിനു വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി നിലച്ചിട്ടുണ്ട്. പൂർണ തോതിൽ വൈദ്യുതി എപ്പോള്‍ പുനഃസ്ഥാപിക്കാൻ കഴിയുമെന്നു പറയാറായിട്ടില്ല. നാശനഷ്ടം സംബന്ധിച്ചു
കൃഷി, റവന്യു, കെഎസ്‍ഇബി, പഞ്ചായത്ത് അധികൃതർ വിവരശേഖരണം നടത്തികോണ്ടിരിക്കുകയാണ്. വെണ്ണായൂർ, പുൽപറമ്പ്, അഴിഞ്ഞിലശേരി, ഓട്ടുപാറ,
കാരപ്പറമ്പ്, പെരിങ്കളം തുടങ്ങിയ മേഖലകളിലാണു രാത്രി 9.30ന് ചുഴലിക്കാറ്റ് ഉണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.