Web Desk

തിരുവനന്തപുരം

March 31, 2021, 8:47 pm

കേരളം ജാഗ്രതയില്‍ ! ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി; ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത

Janayugom Online

തെക്കു-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാത ചുഴി നിലവില്‍ സമുദ്രനിരപ്പില്‍നിന്ന്‌ 4.5 കിലോമീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്നതായി കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരത്തിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തുനിന്ന്‌ 500 കിലോമീറ്റര്‍ അകലെയാണിത്‌.

അതേസമയം, ഇതിന്റെ പ്രഭാവത്തില്‍ തെക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ന്യൂനമര്‍ദം ഇന്ത്യയെ ബാധിക്കില്ലെന്നും മ്യാന്മറിനെ ലക്ഷ്യമാക്കി നീങ്ങുമെന്നുമാണ്‌ പ്രവചനം.

അതേസമയം, ശനിയാഴ്‌ച വരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയുണ്ട്‌. ബുധനാഴ്‌ച സംസ്ഥാന വ്യാപകമായി നേരിയ മഴയുണ്ടാകും. കേരളം, കര്‍ണാടക, ലക്ഷദ്വീപ്‌ തീരങ്ങളില്‍ മീന്‍പിടിത്തത്തിന്‌ തടസ്സമില്ല. ആന്‍ഡമാന്‍ കടലിലും ചേര്‍ന്നുള്ള ഭാഗത്തും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തത്തിന്‌ പോകരുത്‌.
eng­lish summary;Cyclone in the Bay of Ben­gal; Chance of strong winds and rain
you may also like this video;