Web Desk

June 03, 2020, 4:41 pm

മുംബൈയില്‍ നിസര്‍ഗ ആഞ്ഞടിക്കുന്നു, വിമാനസര്‍വീസുകള്‍ റദ്ദാക്കി

Janayugom Online

മുംബൈ: നഗരത്തിനടുത്ത് അലിബാഗില്‍ നിസര്‍ഗ ചുഴലിക്കാറ്റ് വന്‍നാശനഷ്ടങ്ങളുണ്ടാക്കി ആഞ്ഞടിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിസര്‍ഗ തീരം തൊട്ടത്.

മുംബൈ തീരത്തുള്ള പൊതുഇടങ്ങളിലേക്ക് അധികൃതര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. രാത്രി ഏഴുവരെയാണ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ബാംഗ്ലൂര്‍ ‑മുംബൈ വിമാനം റണ്‍വേയില്‍ തെന്നിമാറിയതോടെയാണ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

മഹാരാഷ്ട്രയ്ക്ക് പുറമെ ഗുജറാത്ത്, ദാമന്‍, ദ്യു, ദാദ്ര, നാഗര്‍ഹവേലി തുടങ്ങിയ സ്ഥലങ്ങളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ പ്രധാനമായും നാല് പ്രദേശങ്ങളിലാകും നിസര്‍ഗ വന്‍ വിപത്ത് ഉണ്ടാക്കുക എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താനെ, പല്‍ഗാഡ്, റായ്ഗഡ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലാണ് അതീവ ജാഗ്രതാമുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ദക്ഷിണ മഹാരാഷ്ട്രയില്‍ മരങ്ങള്‍ വന്‍തോതില്‍ കടപുഴകി. 1300 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മണിക്കൂറില്‍ 93 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശുന്നത്. ആറ് മണിക്കൂറിനുള്ളില്‍ കാറ്റിന്റെ വേഗത കുറയുമെന്നാണ് വിലയിരുത്തല്‍.

eng­lish sum­ma­ry: Cyclone Nis­ar­ga Strikes Alibaug Near Mum­bai: 10 Points

you may also like this video