25 April 2024, Thursday

വിമുക്തി ഡി അഡിക്ഷൻ സെന്ററില്‍ സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ വാർഡ് ഒരുങ്ങുന്നു

Janayugom Webdesk
കോഴിക്കോട് :
October 17, 2021 2:52 pm

 

വിമുക്തി ഡി അഡിക്ഷൻ സെന്ററില്‍ നവീകരണത്തിന്റെ ഭാഗമായി ബീച്ച് ആശുപത്രിയോട് ചേർന്ന കെട്ടിടത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക വാർഡ് ഒരുങ്ങുന്നു. നിലവിലുള്ള വാർഡിനു തൊട്ടടുത്തായാണ് പുതിയ വാർഡ് നിർമ്മിക്കുന്നത്. നാലെണ്ണം സ്ത്രീകൾക്കും രണ്ടെണ്ണം കുട്ടികൾക്കുമായിരിക്കും. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് സ്ത്രീകളും കുട്ടികളും കിടത്തിച്ചികിത്സക്കെത്താൻ തുടങ്ങിയതോടെയാണ് വാർഡിന്റെ എണ്ണം കൂട്ടാൻ തീരുമാനമായത്. കിടത്തി ചികിത്സിക്കുന്നതിന് പത്തു കിടക്കകൾ ആണ് ഇവിടെയുള്ളത്. സ്ത്രീകൾക്കായി കൂടുതൽ സുരക്ഷിതത്വത്തോടെയാണ് പുതിയ വാര്‍ഡിന്‍റെ നിർമ്മാണം. നിലവിൽ ഇവിടെ 10 സ്റ്റാഫിനെ ആണ് അനുവദിച്ചിട്ടുള്ളത്. നടപടിക്രമങ്ങളുടെ താമസം മാത്രമേയുള്ളൂ എന്നും ഒരു മാസം കൊണ്ട് പുതിയ വാർഡിന്റെ പ്രവർത്തനം പൂർത്തീകരിക്കാനാകുമെന്നാണ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാജേന്ദ്രൻ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.