ഡി രാജ ഇന്ന് കേരളത്തിലെത്തും

Web Desk
Posted on August 29, 2019, 8:52 am

കൊച്ചി: സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഇന്ന് കേരളത്തിലെത്തും. രാത്രി എട്ടരയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം നാളെ കൊച്ചിയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പോകും. വൈകിട്ട് ആറിന് തിരുവനന്തപുരം തമ്പാനൂര്‍ ടി വി സ്മാരക ഹാളില്‍ നടക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകയോഗത്തില്‍ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പ്രസംഗിക്കും. സിപിഐ ജനറല്‍ സെക്രട്ടറിയായ ശേഷം ആദ്യമായിട്ടാണ് ഡി രാജ കേരളത്തിലെത്തുന്നത്.