വ്യവസായി എം എ യൂസഫിയോടുള്ള ആദര സൂചകമായി കൊടുങ്ങല്ലൂരിലെ സെന്റ്രോ മാളില്‍ യൂസഫലിയുടെ ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്. മാളിലെ എല്ലാ കടകളില്‍നിന്നുമെടുത്ത വിവിധ സാധനങ്ങള്‍ കൊണ്ടാണ് സുരേഷ്, യൂസഫലിയുടെ മുഖചിത്രം തീര്‍ത്തത്. എം എ യൂസഫിയോടുള്ള ആദര സൂചകമായിയാണ് ഇത്തരമൊരു കലാസൃഷ്ടിക്ക് വേദിയൊരുക്കിയതെന്ന് സുരേഭ് പറഞ്ഞു.
തറയില്‍ നിന്ന് പന്ത്രണ്ടടി ഉയരവും ഇരുപത്തഞ്ചടിനീളത്തിലും ആണ് ത്രിമാന ആകൃതിയില്‍ ചിത്രമുണ്ടാക്കിയിരിക്കുന്നത്. തുണികളും സ്റ്റേഷനറി സാധനങ്ങളും ബാഗ്, ചെരുപ്പ് അലങ്കാര വസ്തുക്കള്‍ തുടങ്ങിയ സാധനങ്ങളുമാണ് ഇതിനായി ഉപയോഗിച്ചത്.
ഒറ്റനോട്ടത്തില്‍ കുറെ സാധനങ്ങള്‍ അടുക്കി വെച്ചപോലെ തോന്നുമെങ്കിലും, ഒരു കോണില്‍ നിന്ന് നോക്കുമ്പോഴാണ് ചിത്രത്തിന്റെ യഥാര്‍ത്ഥ രൂപം ദര്‍ശിക്കാനാവുന്നത്, ഇത്തരത്തിലുള്ള ഇന്‍സ്റ്റാലേഷന്‍ ഇല്ല്യൂഷന്‍ വര്‍ക്കുകള്‍ക്കുള്ള പ്രത്യേകതയെന്ന് സുരേഷ് പറഞ്ഞു. നേരത്തെ മെസ്സിയുടെ ചിത്രവും സുരേഷ് ഇങ്ങനെയാണ് രൂപപ്പെടുത്തിയെടുത്തത്. സുരേഷിന്റെ ‘നൂറ് മീഡിയങ്ങള്‍ എന്ന പരമ്പരയിലെ എഴുപതിനാലാമത്തെ കലാസൃഷ്ടിയാണിത്.
യുസഫലിയുടെ ചിത്രമൊരുക്കാന്‍ ഏകദേശം പന്ത്രണ്ട് മണിക്കൂറിലധികം സമയമെടുത്തു. ഡാവിഞ്ചി സുരേഷിനൊപ്പം, മാളുടമ ബഷീറും, മാള്‍ അഡ്മിന്‍ ഷമീറും ഒപ്പം ക്യാമാറാമെന്‍ സിംബാദ്, ഫെബി, റിയാസ്, പ്രദീപ്, അലു തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു.
സെപ്റ്റംബര്‍ 10 വരെ മാളിലെ ഉപഭോക്താക്കള്‍ക്ക് കാണാനായി ചിത്രം നിലനിര്‍ത്തുമെന്ന് മാള്‍ ഉടമ ബഷീര്‍ ഞാറക്കാട്ടില്‍ പറഞ്ഞു.
English Summary: ‘Da Vinci’ film in homage to M. Yusafali
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.