ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ക്ഷേത്ര ചടങ്ങുകള്‍ നടത്തിയ സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാത്രി എഴരയ്ക്ക് ചടങ്ങുകള്‍ നടത്തയതിനാണ് ദാതി മഹാരാജ് എന്ന സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തെ പൊലീസ് പിടികൂടിയത്.
അസോളയിലെ ശനിധാം മന്ദിറിൽ സംഘടിപ്പിച്ച ചടങ്ങിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നും പാലിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ആളുകള്‍ കൂട്ടം കൂടി നിന്നത്.
ഇവര്‍ക്കെതിരെ കേസ് എടുത്തതായി മൈദാൻ ഗാർഹി പൊലീസ് അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് ഇയാളുടെ ശിക്ഷയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.