മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം കൈകുഞ്ഞുമായി രക്ഷപ്പെട്ട പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ജനുവരി 28 ചൊവ്വാഴ്ച രാത്രിയാണ് പ്രതിയെന്ന് സംശയിക്കുന്ന ഏണെസ്റ്റൊ കബല്ലെറൊ കുട്ടിയുമായി രക്ഷപ്പെട്ടത്. ഇയാളെ ബ്ലാന്റനിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി പസ്ക്കൊ കൗണ്ടി പൊലീസ് അറിയിച്ചു. വീട്ടിൽ നിന്നും രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനത്തിൽ തന്നെയാണ് ഇയാളെ മരിച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്.
ഏണെസ്റ്റോയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും കുട്ടിയ ഇതുവരെ കണ്ടെത്താനായിട്ടില്ല. സൗത്ത് ഫ്ലോറിഡായിൽ ഏണെസ്റ്റൊ വാങ്ങിയ വീട്ടിൽ വച്ചാണ് മൂന്നു സ്ത്രീകളും വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച ഇവരുടെ ഫോൺ കോൾ ലഭിക്കാതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങളിലൊരാൾ വീട്ടിൽ വന്ന് അന്വേഷിച്ചപ്പോഴാണ് മൂന്നു പേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടതു ഏണെസ്റ്റോയുടെ ഭാര്യയും ഭാര്യാ മാതാവും അമ്മയും ആണെന്നു സ്ഥിരികരിക്കാത്ത റിപ്പോർട്ടുണ്ട്. 40–80 നും വയസ്സിനിടയിലുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ഏണെസ്റ്റൊയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് കുടുംബാംഗങ്ങളുടെ സഹകരണത്തോടെ കുട്ടിക്കു വേണ്ടിയുള്ള തിരച്ചൽ തുടരുകയാണ്. മൂന്നു പേർ കൊല്ലപ്പെട്ട വീട്ടിൽ നിന്നും 300 മൈൽ അകലെയാണ് ഏണസ്റ്റൊയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
English summary: Dad found dead, baby still missing after 3 women killed in South Florida