August 9, 2022 Tuesday

Related news

August 8, 2022
August 6, 2022
August 3, 2022
July 30, 2022
July 27, 2022
July 21, 2022
July 20, 2022
July 7, 2022
July 5, 2022
July 4, 2022

കുളിക്കാതെ നടക്കുന്നവരെ കളിയാക്കാറുണ്ടോ നിങ്ങൾ? എന്നാൽ കളിയാക്കാൻ വരട്ടെ, കാര്യമുണ്ട്!

Janayugom Webdesk
December 29, 2019 10:55 pm

ദിവസവും രണ്ട് നേരവും കുളിക്കുന്നവരാണ് നമ്മളിലെല്ലാവരും. അത് ചൂടുകാലങ്ങളിലാണെങ്കിൽ മൂന്നും നാലും ഒക്കെയാകും. കുളിക്കാതെ ഇരുന്നാലുള്ള ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇനി ആരെങ്കിലും കുളിക്കാതെ നടക്കുകയാണെങ്കില്‍ അവരെ നമ്മള്‍ കളിയാക്കുകയും ചെയ്യും. എന്നാല്‍ കളിയാക്കാൻ വരട്ടെ, എന്തെന്നാല്‍ എല്ലാ ദിവസവും തുടര്‍ച്ചയായി കുളിക്കുന്നത് അത്ര നല്ലതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

you may also like this video;

കുളിക്കാനായി നമ്മള്‍ ഉപയോഗിക്കുന്ന സോപ്പ് ശരീരത്തിലെ എണ്ണമയം കളഞ്ഞ് ശരീരത്തെ വരണ്ടതാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രവുമല്ല, ശരീരത്തെ സംരക്ഷിക്കുന്ന നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെയും ദിവസേനയുള്ള കുളി ബാധിക്കും. നിരന്തരമായുള്ള കുളി ശരീരത്തിലെ സ്വാഭാവിക എണ്ണ ഉല്‍പ്പാദനത്തെ തടയുന്നതിന് കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

you may also like this video;

അതുപോലെ തുടര്‍ച്ചയായ കുളി ശരീരത്തിലെ ഡെഡ് സെല്ലിനെ തകര്‍ക്കുമെന്നും വിദഗ്ധര്‍ പറയുന്നു. മനുഷ്യ ശരീരത്തിന് സ്വയം വൃത്തിയാകാനുള്ള കഴിവുണ്ടെന്നും സൗന്ദര്യം കൂടാന്‍ സ്ഥിരം കുളിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും നിരന്തരമായ കുളി ഒഴിവാക്കുകയാണ് ചര്‍മ്മ സംരക്ഷണത്തിന് ആദ്യം ചെയ്യേണ്ടതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.