20 April 2024, Saturday

Related news

April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024
March 31, 2024
March 28, 2024
March 28, 2024

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875 പേർക്ക് കോവിഡ്

Janayugom Webdesk
September 8, 2021 10:27 am

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,30,96,718 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 25,722 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടിപിആർ 15 ശതമാനത്തിന് മുകളിലാണ്.

രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 39,114 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,22,64,051 പേർ ഇതുവരെ രോഗമുക്തി നേടി. 3,91,256 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

രാജ്യത്ത് വാക്‌സിനേഷൻ 70 കോടി പിന്നിട്ടിരിക്കുകയാണ്. ഇതുവരെ രാജ്യത്ത് 70,75,43,018 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 78,47,625 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.


ഇതുംകൂടി വായിക്കു;ആരോഗ്യമിഷന്റെ വെബ്‌സൈറ്റിൽ നിന്ന് കോവിഡ്‌ മരണക്കണക്കുകൾ അപ്രത്യക്ഷമായി, മരണസംഖ്യ മറച്ച്‌ കേന്ദ്രം


കഴിഞ്ഞ ദിവസം കോവിഡിനെ തുടർന്ന് 369 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,41,411 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,53,745 സാമ്പിളുകളാണ് രാജ്യത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 70,75,43,018 ആയി ഉയർന്നു.
eng­lish summary;daily covid updates India
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.