20 April 2024, Saturday

Related news

September 17, 2023
March 30, 2023
December 25, 2022
December 2, 2022
October 25, 2022
July 23, 2022
June 8, 2022
May 28, 2022
May 23, 2022
May 23, 2022

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,740 കോവിഡ് രോഗികള്‍ ; 248 മരണം

Janayugom Webdesk
October 9, 2021 10:22 am

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,740 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 2,36,643 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ ചികില്‍സയില്‍ ഉള്ളത്. 206 ദിവസത്തെ ഏറ്റവും കുറവ് രോഗികളാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഇന്നലെ 23,070 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 248 പേര്‍ മരിച്ചു. രാജ്യത്ത് വാക്‌സിനേഷന്‍ 94 കോടിക്ക് അടുത്തെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

കഴിഞ്ഞ 15 ദിവസത്തെ പ്രതിദിന കോറോണ വൈറസ് വ്യാപനം 30000 ല്‍ താഴെയാണ്. രോഗമുക്തി നിരക്ക് 97.98 ശതമാനമാണ്. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Eng­lish Summary;Daily Covid19 Updates India
You May Also Like This Video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.